'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് ലിജോയുടെ പ്രഖ്യാപനം
Lijo Jose Pellissery announce new project with indrajith sukumaran
Lijo Jose Pellissery, indrajith sukumaran
Updated on
1 min read

ന്ദ്രജിത്തും ലിജോ ജോസ് പെല്ലിശ്ശേരിയും വീണ്ടും ഒന്നിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് പുതിയ പ്രൊജക്റ്റിനെ പറ്റിയുള്ള സൂചന നല്‍കുന്നത്. ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് ലിജോയുടെ പ്രഖ്യാപനം.

Lijo Jose Pellissery announce new project with indrajith sukumaran
'ആറാട്ടിന്റെ സെറ്റ് പൊളിച്ചില്ലാരുന്നോ? നെയ്യാറ്റിൻകര ​ഗോപന് ഇവിടെയെന്താ കാര്യം'; വൃഷഭ ട്രെയ്‍ലറിന് പിന്നാലെ സോഷ്യൽ മീഡിയ

' ഡബിള്‍ ബാരല്‍ ആയിരുന്നു ഞങ്ങളൊരുമിച്ച അവസാന ചലച്ചിത്രം. എന്റെ അടുത്ത സിനിമയില്‍ ഒരു സര്‍പ്രൈസിനായി നമ്മള്‍ കൈകോര്‍ക്കുന്നു. ഇന്ദ്രജിത്ത് സുകുമാരന് ജന്മദിനാശംസകള്‍', എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പോസ്റ്റ്. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

നായകന്‍, സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് ഇന്ദ്രജിത്ത് - ലിജോ കൂട്ടുകെട്ടില്‍ വീണ്ടും സിനിമ ഒരുങ്ങുന്നത്. മോഹന്‍ലാല്‍ നായകനായെത്തിയ മലൈക്കോട്ടൈ വാലിബന്‍ ആണ് ലിജോയുടെ അവസാനമായി പുറത്തിറങ്ങിയ ലിജോ ചിത്രം. ധീരം ആണ് ഒടുവില്‍ തിയേറ്ററില്‍ എത്തിയ ഇന്ദ്രജിത്ത് ചിത്രം.

Summary

Lijo Jose Pellissery announce new project with indrajith sukumaran.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mallika Sukumaran
Lal Jose
Alin Jose Perera, Tini Tom
Pinarayi Vijayan, Lijo Jose Pellissery
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com