പ്രണയകഥയുമായി ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; നിര്‍മ്മാണം ഹന്‍സല്‍ മെഹ്ത, സംഗീതം എആര്‍ റഹ്മാന്‍

താരങ്ങള്‍ ആരെല്ലാം ആയിരിക്കുമെന്ന് തീരുമാനമായിട്ടില്ല
Lijo Jose Pellissery
Lijo Jose Pellissery ഫയൽ
Updated on
1 min read

ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്. വിഖ്യാത നിര്‍മാതാവും സംവിധായകനുമായ ഹന്‍സല്‍ മെഹ്ത ഒരുക്കുന്ന സിനിമയിലൂടെയാണ് ലിജോയുടെ ബോളിവുഡ് എന്‍ട്രി. എആര്‍ റഹ്മാന്‍ ആയിരിക്കും സിനിമയുടെ സംഗീതം ഒരുക്കുന്നത്. ഹന്‍സല്‍ മെഹ്ത-ലിജോ ജോസ് പെല്ലിശ്ശേരി-എആര്‍ റഹ്മാന്‍ കോമ്പോ ഒരുക്കുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് എല്ലാക്കാലത്തും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന സിനിമയാണ്.

Lijo Jose Pellissery
300 കോടിയും വീണു; മലയാളത്തിന്റെ നെറുകയില്‍ ഇനി ലോക; നമ്മള്‍ ചരിത്രം സൃഷ്ടിച്ചുവെന്ന് കല്യാണി

മെഹ്തയുടെ ട്രു സ്‌റ്റോറി ഫിലിംസും ലിജോയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ലിജോയും കരണ്‍ വ്യാസും ചേര്‍ന്നാണ് സിനിമയുടെ രചന. പ്രണയം, കാത്തിരിപ്പ്, മാനുഷിക ബന്ധത്തിന്റെ സങ്കീര്‍ണത തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതായിരിക്കും ചിത്രമെന്നാണ് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Lijo Jose Pellissery
'ലാലിന് വിഷമം ഉണ്ടോ? ക്ഷമിക്കണം' എന്ന് ശ്രീനിവാസൻ; ധ്യാനിനെ ഞെട്ടിച്ച് മോഹൻലാലിന്റെ മറുപടി

സിനിമയിലെ താരങ്ങള്‍ ആരെല്ലാം ആയിരിക്കുമെന്ന് തീരുമാനമായിട്ടില്ല. കാസ്റ്റിങ് നടന്നു വരികയാണ്. മോഹന്‍ലാല്‍ നായകനായ മലൈക്കോട്ട വാലിബനാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. വലിയ ഹൈപ്പിലെത്തിയ ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ചിത്രം പിന്നീട് അതിന്റേതായ ആരാധകരെ കണ്ടെത്തുകയായിരുന്നു.

Summary

Lijo Jose Pellissery to make bollywood entry. Hansal Mehta to produce and AR Rahman to compose the songs. It will be a love story.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com