ഡബ്ല്യൂസിസി സത്യം അറിയണം, ഗീതു മോഹൻദാസാണ് വില്ലൻ; പരാതിയുമായി പടവെട്ട് ടീം

'ഗീതുമോഹൻദാസ് ഒരു പുതുമുഖ സംവിധാനകനിൽ വർഷങ്ങളായി നടത്തുന്ന വേട്ടയാടലിന്റെയും പീഡനങ്ങളുടെയും സത്യങ്ങൾ'
ഗീതു മോഹൻദാസ്, പടവെട്ട് ലൊക്കേഷനിൽ ലിജു കൃഷ്ണയും നിവിൻ പോളിയും/ ഫെയ്സ്ബുക്ക്
ഗീതു മോഹൻദാസ്, പടവെട്ട് ലൊക്കേഷനിൽ ലിജു കൃഷ്ണയും നിവിൻ പോളിയും/ ഫെയ്സ്ബുക്ക്
Updated on
2 min read

ടിയും സംവിധായകയുമായ ​ഗീതു മോഹൻദാസിന് എതിരെ പരാതിയുമായി പടവെട്ട് ടീം. ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണയെ ​ഗീതു മോഹൻദാസ് വേട്ടയാടുകയായിരുന്നു എന്നാണ് ഇവരുടെ ആരോപണം. ലിജുവിന് എതിരെ ഡബ്ല്യൂസിസി നടത്തിയ പരാമർശത്തെ നിശിതമായി വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിനൊപ്പമാണ് പരാതിയുടെ പകർപ്പ് ടീം പങ്കുവച്ചത്.

സത്യം ഡബ്ല്യുസിസി അറിയണം എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ഒരു ആരോപണം ഉണ്ടാകുമ്പോൾ ആരോപണ വിധേയരെയും അത് ഉന്നയിക്കുന്നവരെയും ഒരുപോലെ കേൾക്കുക എന്ന മര്യാദ പാലിക്കപ്പെടേണ്ടതാണ്. ഇന്നേവരെ പടവെട്ട് സിനിമയുടെ അണിയറ പ്രവർത്തകരെ ഡബ്ല്യുസിസി എന്ന സംഘടനയുടെ ഭാഗത്തുനിന്നും ആരും വിളിക്കുകയോ ബന്ധപ്പെടുകയോചെയ്തിട്ടില്ല. തികച്ചും ഏകപഷീയമായ നിലപാടും വിചാരണയും ഒരു പൊതു സംഘടനയുടെ മര്യാദകളിൽ പെടുന്നതല്ലെന്നും കുറിപ്പിൽ പറയുന്നു. ഒരു പുതുമുഖ സംവിധാനകനെ വർഷങ്ങളായി ​ഗീതു മോഹൻദാസ് വേട്ടയാടുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നും ഇവർ കുറിക്കുന്നു. 

പടവെട്ട് പ്രമോഷന്റെ ഭാ​ഗമായുള്ള വാർത്താ സമ്മേളനത്തിലാണ് ലിജു കൃഷ്ണ ​ഗീതു മോഹൻദിസിന് എതിരെ വെളിപ്പെടുത്തൽ നടത്തുന്നത്. പടവെട്ട് സിനിമയുടെ തിരക്കഥയില്‍ മാറ്റം വരുത്തണമെന്ന ഗീതു മോഹൻദാസിന്റെ നിര്‍ദേശം അനുസരിക്കാതിരുന്നതിന് അവർ തന്നെഅപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് ലിജു പറഞ്ഞത്. ഗീതു മോഹൻദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെന്നും പടവെട്ട് സിനിമക്കെതിരെ നിരന്തരം മോശം പ്രചാരണം നടത്തിയെന്നും ആരോപിച്ചു. കഴിഞ്ഞ ദിവസം ലിജുവിന്റെ ആരോപണങ്ങൾ തള്ളിക്കൊണ്ട് ഡബ്ല്യൂസിസിയും എത്തി. ഡബ്ല്യുസിസിക്കെതിരേയും, തങ്ങളുടെ ഒരു അംഗത്തിനെതിരെയും  ലിജു വാസ്തവിരുദ്ധമായ കാര്യങ്ങൾ പലതവണ ആരോപിച്ചെന്നാണ് കുറിച്ചത്. 

കുറിപ്പ് വായിക്കാം

‘‘സത്യം ഡബ്ല്യുസിസി അറിയണം. ഗീതുമോഹൻദാസിനെതിരെ സംവിധായകൻ ലിജു കൃഷ്ണയും പടവെട്ടിന്റെ അണിയറ പ്രവർത്തകരും വെളിപ്പെടുത്തിയ സത്യങ്ങൾ കള്ളമാണെന്ന് പറയുന്നതിന്റെ ഔചിത്യം ഡബ്ല്യുസിസി വ്യക്തമാക്കണം. എന്ത് അടിസ്ഥാനത്തിലാണ് ഈ മറുപടി ഒരു സംഘടന എന്ന നിലയിൽ നിങ്ങൾ പൊതുജങ്ങളോട് പങ്കിടുന്നത്..? ഒരു ആരോപണം ഉണ്ടാകുമ്പോൾ ആരോപണ വിധേയരെയും അത് ഉന്നയിക്കുന്നവരെയും ഒരുപോലെ കേൾക്കുക എന്ന മര്യാദ പാലിക്കപ്പെടേണ്ടതാണ്. ഇന്നേവരെ പടവെട്ട് സിനിമയുടെ അണിയറ പ്രവർത്തകരെ ഡബ്ല്യുസിസി എന്ന സംഘടനയുടെ ഭാഗത്തുനിന്നും ആരും വിളിക്കുകയോ ബന്ധപ്പെടുകയോചെയ്തിട്ടില്ല.  

തികച്ചും ഏകപഷീയമായ നിലപാടും വിചാരണയും ഒരു പൊതു സംഘടനയുടെ മര്യാദകളിൽ പെടുന്നതല്ല. ‍ഡബ്ല്യുസിസി  എന്ന സംഘടനയുടെ ആശയങ്ങളെയും സിനിമ മേഖലയിൽ സംഘടനയുടെ ആവശ്യകതയെയും ഞങ്ങൾ എന്നും ബഹുമാനിക്കുകയും സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നവരാണ്. മറുപക്ഷമാണെന്ന് പറഞ്ഞു ചാപ്പ കുത്തി മാറ്റിനിർത്തപ്പെടുത്താൻ ശ്രമിക്കേണ്ട. അത് ഒരു ജനാധിപത്യ ബോധമില്ലായ്മയാണ്. സംഘടന ഇതിനുവേണ്ട നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്.

വിമർശനത്തിന് വിധേയമാകണം എങ്കിൽ അത് സ്വാഗതം ചെയ്യപ്പെടണം. രേവതിച്ചേച്ചിയെ പോലുള്ള മുതിർന്ന അംഗങ്ങൾ ഇതിനുവേണ്ട നിർദേശങ്ങൾ നൽകേണ്ടതാണ്. ഗീതു മോഹൻദാസിനെ പോലുള്ള ശക്തർ സംഘടനയ്ക്ക് മുകളിൽ വളരുമ്പോൾ, അവരുടെ അധികാര ദുർവിനിയോഗത്തിലൂടെ കളങ്കപ്പെടുന്നത് ഡബ്ല്യുസിസിയിലൂടെ സ്ത്രീത്വത്തിന് പുരോഗതി എന്ന പ്രതീക്ഷകൂടിയാണ്.

വെളിപ്പെടുത്തിയ സത്യങ്ങൾ സംഘടനയ്ക്കും പൊതുജനത്തിനും ഒന്നുകൂടെ വ്യക്തമാക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഗീതുമോഹൻദാസ് ഒരു പുതുമുഖ സംവിധാനകനിൽ വർഷങ്ങളായി നടത്തുന്ന വേട്ടയാടലിന്റെയും പീഡനങ്ങളുടെയും സത്യങ്ങൾ അടങ്ങിയ പരാതി ഇവിടെ കൂട്ടിച്ചേർക്കുന്നു. ഇത് ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകൾക്കും നിയമ സ്ഥാപങ്ങൾക്കും പടവെട്ടിന്റെ അണിയറ പ്രവർത്തകർ അയച്ചിരുന്ന പരാതിയുടെ പകർപ്പാണ്.

പ്രിവിലേജ് ഉള്ളവർക്ക് സത്യത്തിന്റെ കുത്തകയുണ്ട് എന്ന നുണക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. ചർച്ചകളെ ഭയമില്ലാതെ സ്വാഗതം ചെയ്യുന്നു.  സത്യം ജയിക്കട്ടെ.’’

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com