Lokah
Lokahഫെയ്സ്ബുക്ക്

'മഞ്ഞുമ്മലിലെ പിള്ളേരും ബാഹുബലിയെന്ന വന്‍മരവും വീണു'; കേരള ബോക്‌സ് ഓഫീസില്‍ ലോകയുടെ താണ്ഡവം; മുമ്പില്‍ ഈ സിനിമകള്‍ മാത്രം!

ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ നാലാമത്തെ മലയാളം സിനിമ
Published on

ബോക്‌സ് ഓഫീസ് ഇളക്കിമറിച്ചു കൊണ്ടുള്ള കുതിപ്പ് തുടരുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. ഈ യാത്രയില്‍ ഇതിനോടകം തന്നെ പല റെക്കോര്‍ഡുകളും ലോക പിന്നിലാക്കിയിട്ടുണ്ട്. റിലീസ് ചെയ്ത് പന്ത്രണ്ടാം ദിവസം 200 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമാണ് ലോക. മലയാളത്തില്‍ നിന്നും ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ നാലാമത്തെ മാത്രം സിനിമയാണ് ലോക.

Lokah
'വിശ്വാസ്യത കളയുന്ന ഒരു കാര്യവും ചെയ്തിട്ടില്ല; ഭാര്യയൊഴിച്ച് കുറേ വീട്ടുകാരും ഇപ്പോൾ കീഴ്മേൽ മറിയുന്നു'

ഇപ്പോഴിതാ മറ്റൊരു റെക്കോര്‍ഡ് കൂടി തിരുത്തിക്കുറിച്ചിരിക്കുകയാണ് ലോക. കേരളത്തില്‍ നിന്നു മാത്രമായി 75 കോടി രൂപയാണ് ലോക നേടിയിരിക്കുന്നത്. പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ലോകയുള്ളത്.

Lokah
'20 വയസിൽ എനിക്ക് കിട്ടിയ സ്വാതന്ത്ര്യം ഇന്നത്തെ പെൺകുട്ടികൾക്കില്ല; എന്തെങ്കിലും പറഞ്ഞാൽ അവരെ ട്രോൾ ചെയ്ത് കൊല്ലും'

കേരളത്തില്‍ നിന്ന് മാത്രമായി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ മോഹന്‍ലാലിന്റെ തുടരും ആണ്. 118.90 കോടിയാണ് തുടരും കേരളത്തില്‍ നിന്നും നേടിയത്. കേരളത്തില്‍ നിന്ന് മാത്രമായി നൂറ് കോടി നേടിയ ഏക മലയാള സിനിമയും തുടരും ആണ്. ജൂഡ് ആന്തണിയുടെ 2018, മോഹന്‍ലാലിന്റെ എമ്പുരാന്‍, പുലിമുരുകന്‍, ആടുജീവിതം എന്നിവയാണ് പട്ടികയിലെ ആദ്യ അഞ്ചിലെ മറ്റ് സിനിമകള്‍. ആറാമതുള്ളത് ഫഹദ് ഫാസില്‍ ചിത്രം ആവേശം ആണ്.

അതേസമയം പാന്‍ ഇന്ത്യന്‍ എന്ന വാക്ക് തന്നെ പ്രയോഗത്തില്‍ കൊണ്ടു വന്ന ബാഹുബലി 2, മഞ്ഞുമ്മല്‍ ബോയ്‌സ്, അജയന്റെ രണ്ടാം മോഷണം എന്നീ സിനിമകളെ പിന്നിലാക്കിയാണ് ലോക ഏഴാം സ്ഥാനത്തെത്തിയത്. ലോക നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ അധികം വൈകാതെ തന്നെ പട്ടികയുടെ മുകളിലേക്ക് എത്തും. ഒരുപക്ഷെ തുടരും പോലും ലോകയ്ക്ക് പിന്നിലാകുന്ന സാഹചര്യമുണ്ടായേക്കാമെന്നും ട്രേഡ് അനിലിസ്റ്റുകള്‍ പറയുന്നു.

ലോക സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായ ചാപ്റ്റര്‍ 1: ചന്ദ്ര. അഞ്ച് സിനിമകളാണ് സീരീസിലുള്ളതെന്നാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍ നേരത്തെ പറഞ്ഞത്. നിലവില്‍ മലയാളത്തിലെ ഏറ്റവും ഹിറ്റിലേക്കുള്ള കുതിപ്പിലാണ് ലോക. മോഹന്‍ലാല്‍ ചിത്രങ്ങളായ എമ്പുരാന്‍, തുടരും, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവയാണ് ഈ പട്ടികയില്‍ ലോകയ്ക്ക് മുമ്പുള്ളത്. അധികം വൈകാതെ ഈ പട്ടികയിലും ലോക ഒന്നാമതെത്തിയേക്കാമെന്നാണ് കരുതപ്പെടുന്നത്.

കല്യാണി പ്രിയദര്‍ശന്‍ നായികയായ ചാപ്റ്റര്‍ ഒന്നിന്റെ സംവിധാനം ഡൊമിനിക് അരുണ്‍ ആണ്. നസ്ലെന്‍, ചന്തു സലീംകുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങൡലെത്തുന്നുണ്ട്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് തുടങ്ങിയവരുടെ അതിഥി വേഷങ്ങളുമുണ്ട്. പരമ്പരയിലെ രണ്ടാം ഭാഗത്തില്‍ ടൊവിനോ ആയിരിക്കും പ്രധാന വേഷത്തിലെന്നാണ് കരുതപ്പെടുന്നത്.

Summary

Lokah Chapter 1: Chandra creates history at Kerala boxoffice. Overtakes Manjummel Boys and Bahubali 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com