'കാത്തിരുന്നോളൂ, എമ്പുരാനെ ചന്ദ്ര വെട്ടും'; എക്കാലത്തേയും വലിയ ഹിറ്റാകാന്‍ ഇനിയെത്ര കോടി ദൂരം?

എമ്പുരാന്റെ നേട്ടം അധികം വെെകാതെ പഴങ്കഥയാകും
Lokah
Lokahഫെയ്സ്ബുക്ക്
Updated on
1 min read

ബോക്‌സ് ഓഫീസിലെ സമാനകളില്ലാത്ത യാത്ര തുടരുകയാണ് കല്യാണി പ്രിയദര്‍ശന്‍ ചിത്രം ലോക ചാപ്റ്റര്‍ 1: ചന്ദ്ര. റിലീസ് ചെയ്ത് 23 ദിവസം പിന്നിടുമ്പോളും മിക്കയിടത്തും ഹൗസ് ഫുള്ളായി തുടരാന്‍ ലോകയ്ക്ക് സാധിക്കുന്നുണ്ട്. കേരളത്തില്‍ തുടര്‍ച്ചയായി 20 ദിവസം രണ്ട് കോടിയ്ക്ക് മേല്‍ കളക്ഷന്‍ നേടിയും ലോക ഞെട്ടിച്ചിരുന്നു.

Lokah
'ഈ വര്‍ഷം ഇനി സിനിമകളില്ല, സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്'; ഇടവേളയെടുക്കുന്നുവെന്ന് ധ്യാന്‍ ശ്രീനിവാസന്‍

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റിലേക്കുള്ള യാത്രയില്‍ ലോകയ്ക്ക് മുന്നില്‍ ഇനിയുള്ളത് മോഹന്‍ലാലിന്റെ എമ്പുരാന്‍ മാത്രമാണ്. ആഗോള തലത്തില്‍ എമ്പുരാന്‍ നേടിയത് 268 കോടിയായിരുന്നു. തൊട്ടു പിന്നാലെ തന്നെ ലോകയുമുണ്ട്. 23 ദിവസത്തിനുള്ളില്‍ ലോക നേടിയത് 264 കോടിയാണ്.

Lokah
'നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല മോളെ...'; രാധിക തിലകിനെക്കുറിച്ച് സുജാത

നിലവിലെ നില പരിഗണിക്കുമ്പോള്‍ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലോക എമ്പുരാനെ മറി കടക്കുമെന്ന് നിസ്സംശയം പറയാം. പൂജ അവധി കൂടെ വരാനിരിക്കെ ലോക അനായാസം ഈ നേട്ടം സ്വന്തമാക്കുമെന്നാണ് കരുതപ്പെടുന്നത്. അടുത്തെങ്ങും ലോക ഒടിടിയിലെത്തില്ലെന്നതും ചിത്രത്തിന് മറ്റ് ഭാഷകളില്‍ ലഭിക്കുന്ന സ്വീകാര്യതയുമൊക്കെ ഇന്‍ഡസ്ട്രി ഹിറ്റ് ഉറപ്പിക്കുന്ന ഘടകങ്ങളാണ്.

അതേസമയം കേരള ബോക്‌സ് ഓഫീസില് ലോകയ്ക്ക് മുമ്പിലുള്ളത് തുടരും ആണ്. മോഹന്‍ലാല്‍ ചിത്രം കേരളത്തില്‍ നിന്നു മാത്രമായി 118 കോടിയാണ് നേടിയത്. ഈ നേട്ടവും അധികം വൈകാതെ തന്നെ ലോക നേടുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ കേരളത്തില്‍ നിന്നുമാത്രമായി ലോക നേടിയത് 98 കോടിയാണ്. ഇന്ന് തന്നെ 100 കോടി കടക്കുമെന്നാണ് കരുതപ്പെടുന്നത്.

അഞ്ച് സിനിമകളുള്ള ലോക യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് കല്യാണി പ്രിയദര്‍ശന്‍ നായികായ ലോക ചാപ്റ്റര്‍ 1 : ചന്ദ്ര. നസ്ലെന്‍, ചന്തു സലീംകുമാര്‍, സാന്‍ഡി മാസ്റ്റര്‍, അരുണ്‍ കുര്യന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, മമ്മൂട്ടി തുടങ്ങിയവര്‍ അതിഥി വേഷത്തിലുമെത്തി. പരമ്പരയിലെ രണ്ടാം ഭാഗത്തില്‍ ടൊവിനോയുടെ ചാത്തന്‍ ആയിരിക്കും കേന്ദ്ര കഥാപാത്രമെന്ന് സംവിധായകന്‍ ഡൊമിനിക് അരുണ്‍ അറിയിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം.

Summary

Lokah Chapter 1: Chandra will dethrown Empuraan as the biggest hit of Malayalam. Kalayani Priyadarshan starrer only behind for 6 crores.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com