ഫൈറ്റ് ക്ലബുമായി ലോകേഷ്, ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രം: ഫസ്റ്റ് ലുക്ക് പോസ്റ്റർ 

ഫൈറ്റ് ക്ലബ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം അബ്ബാസ് എ റഹ്മത്ത് സംവിധാനം ചെയ്യുന്നത്
ലോകേഷ് കനകരാജ്, ഫൈറ്റ് ക്ലബ് പോസ്റ്റർ/ചിത്രം: ഫെയ്സ്ബുക്ക്
ലോകേഷ് കനകരാജ്, ഫൈറ്റ് ക്ലബ് പോസ്റ്റർ/ചിത്രം: ഫെയ്സ്ബുക്ക്
Updated on
1 min read

സംവിധായകൻ ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷൻ ഹൗസായ ജി സ്ക്വാഡിന്റെ ആദ്യ സിനിമ പ്രഖ്യാപിച്ചു. ഫൈറ്റ് ക്ലബ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം അബ്ബാസ് എ റഹ്മത്ത് സംവിധാനം ചെയ്യുന്നത്. 'ഉറിയടി' വിജയ് കുമാറാണ് ചിത്രത്തിൽ‌ നായകനായി എത്തുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്.  ആദിത്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ലോകേഷ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 

കഴിഞ്ഞ ദിവസമാണ് ജി സ്ക്വാഡ് എന്ന പ്രൊഡക്ഷൻ ഹൗസ് ലോകേഷ് പ്രഖ്യാപിച്ചത്.  തന്റെ സുഹൃത്തുക്കളിൽ നിന്നും സഹായികളിൽ നിന്നുമുള്ള ക്രിയേറ്റീവ് ആശയങ്ങൾ പ്രചോദിപ്പിക്കുന്നതിനായാണ് ലോകേഷ് പ്രൊഡക്ഷൻ ഹൗസിന് തുടക്കമിട്ടത്. ആദ്യ ചിത്രം ഏതാകും എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ.

സിനിമാട്ടോഗ്രാഫർ : ലിയോൺ ബ്രിട്ടോ, എഡിറ്റർ കൃപകരൺ, കഥ: ശശി, തിരക്കഥ : വിജയ്‌കുമാർ , ശശി, അബ്ബാസ് എ റഹ്മത്, ആർട്ട് ഡയറക്ടർ : ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട് : വിക്കി, അമ്രിൻ അബുബക്കർ, സൗണ്ട് ഡിസൈൻ /എഡിറ്റർ : രംഗനാഥ് രവി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കൊറിയോഗ്രാഫി : സാൻഡി, എക്സികുട്ടീവ് പ്രൊഡ്യൂസർ : ആർ ബാലകുമാർ, ക്രിയേറ്റിവ് പ്രൊഡ്യൂസർ : വിജയ് കുമാർ. 2023 ഡിസംബറിൽ ചിത്രം തിയേറ്ററുകളിലേക്കെത്തും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com