ലക്കി ഭാസ്കർ മാത്രമല്ല; ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍ ഇവ

ഹിന്ദി തമിഴ് , തെലുങ്ക് ഭാഷകളിൽ നിന്നായി ഈ ആഴ്ച റിലീസുകളുണ്ട്
OTT RELEASE

ആഴ്ചത്തെ ഒടിടി റിലീസുകള്‍ക്കായി കാത്തിരിക്കുകയാണോ നിങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്റെ ലക്കി ഭാസ്‌കര്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളാണ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ഈ ആഴ്ചയിലെ റിലീസുകള്‍ നോക്കാം.

1. ലക്കി ഭാസ്‌കര്‍

LUCKY BASKHAR

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്‌കര്‍. ബോക്‌സ് ഓഫിസില്‍ വന്‍ വിജയം സ്വന്തമാക്കിയതിനു ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാസ്‌കര്‍ എന്ന ബാങ്കിങ് ജീവനക്കാരന്റെ വേഷത്തിലെത്തിയത്. ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു.

2. സികന്തര്‍ കാ മുഖന്തര്‍

Sikandar Ka Muqaddar

ക്രൈം ത്രില്ലര്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ നേരിട്ടാണ് റിലീസിന് എത്തുന്നത്. തമന്ന ഭാട്ടിയ, ജിമ്മി ഷെര്‍ഗില്‍, അവിനാഷ് തിവാരി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. 2008ല്‍ നടക്കുന്ന ഡയമണ്ട് കൊള്ളയും തുടര്‍ന്ന് നടക്കുന്ന അന്വേഷണവുമാണ് ചിത്രത്തില്‍ പ്രമേയമാവുന്നത്. നവംബര്‍ 29ന് സ്ട്രീമിങ് ആരംഭിക്കും.

3. പാരച്യൂട്ട്

PARACHUTE

തമിഴ് സീരീസാണ് പാരച്യൂട്ട്. ശക്തി ഋത്വിക്, ഇയല്‍, കൃഷ്ണ, കനി തിരു, കിഷോര്‍ തുടങ്ങിയവരാണ് സീരീസില്‍ പ്രധാന വേഷത്തിലെത്തുന്നത്. രണ്ട് കുട്ടികളാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അച്ഛന്റെ ബൈക്കുമായി രണ്ട് കുട്ടികള്‍ കറങ്ങാനിറങ്ങുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. നവംബര്‍ 29ന് സ്ട്രീമിങ് ആരംഭിക്കും.

4. ദി ട്രങ്ക്

THE TRUNK

കൊറിയന്‍ ഡ്രാമയില്‍ സിയോ ഹ്യുന്‍ ജിന്നും ഗോങ് യൂവുമായാണ് മുഖ്യവേഷത്തിലെത്തുന്നത്. മിസ്റ്റീരിയസ് മെലോഡ്രാമയായാണ് ചിത്രം എത്തുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെ നവംബര്‍ 29ന് സ്ട്രീമിങ് ആരംഭിക്കും.

5. ബ്ലഡി ബെഗ്ഗര്‍

BLOODY BEGGAR

തെരുവില്‍ ഭിക്ഷയാചിക്കുന്ന ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രം പറയുന്നത്. കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കെവിന്‍, സുനില്‍ സുഖദ, മാരുതി പ്രകാശ് രാജ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ആമസോണ്‍ പ്രൈമിലൂടെ നവംബര്‍ 29ന് റിലീസിന് എത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com