എവറസ്റ്റ് കീഴടക്കി ലുക്മാന്‍ അവറാന്‍; ചിത്രങ്ങള്‍

സംവിധായകനായ ഖാലിദ് ഉസ്മാന്‍, ഷൈജു ഖാലിദ്, പരാരി മുഹ്‌സിന്‍, ഫോട്ടോഗ്രാഫര്‍ ഷിനിഹാസ്, സനു സലിം എന്നിവരും  ലുക്മാനൊപ്പമുണ്ടായിരുന്നു
ലുക്മാന്‍ അവറാന്‍/ഫോട്ടോ: ഫെയ്സ്ബുക്ക്
ലുക്മാന്‍ അവറാന്‍/ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടനാണ് ലുക്മാന്‍ അവറാന്‍. കൊറോണ ധവാന്‍ ആയിരുന്നു താരം നായകനായി എത്തിയ അവസാന ചിത്രം. ഇപ്പോള്‍ എവറസ്റ്റ് കീഴടക്കിയിരിക്കുകയാണ് ലുക്മാന്‍. 

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിലൂടെ സ്വപ്‌ന നേട്ടത്തേക്കുറിച്ച് ലുക്മാന്‍ ആരാധകരെ അറിയിച്ചത്. എവറസ്റ്റിന്റെ ബേസ് ക്യാമ്പിലാണ് താരം എത്തിയത്. മിഷന്‍ അക്കംബ്ലിഷ്, ഏവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി- എന്ന അടിക്കുറിപ്പിലാണ് ഏവറസ്റ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചത്. 

സംവിധായകനായ ഖാലിദ് ഉസ്മാന്‍, ഷൈജു ഖാലിദ്, പരാരി മുഹ്‌സിന്‍, ഫോട്ടോഗ്രാഫര്‍ ഷിനിഹാസ്, സനു സലിം എന്നിവരും  ലുക്മാനൊപ്പമുണ്ടായിരുന്നു. നിരവധി പേരാണ് ലുക്മാന് ആശംസകളുമായി എത്തിയിരിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com