ആരേയും ഒറ്റിക്കൊടുക്കുന്നവന്‍, വികലമായ മനസിന് ഉടമ; ഇയാളെ 'അമ്മ' അംഗങ്ങള്‍ എങ്ങനെ വിശ്വസിക്കും?; തുറന്നടിച്ച് എംഎ നിഷാദ്

MA Nishad
MA Nishadഫെയ്സ്ബുക്ക്
Updated on
2 min read

താര സംഘടന അമ്മയുടെ തെരഞ്ഞെടുപ്പില്‍ പ്രതികരണവുമായി സംവിധായകന്‍ എംഎ നിഷാദ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നടന്‍ നാസര്‍ ലത്തീഫിന്റെ ഓഡിയോ ലീക്കായ തില്‍ പ്രതികരിക്കുകയാണ് നിഷാദ്. സംഭാഷണങ്ങള്‍ റെക്കാര്‍ഡ് ചെയ്ത് സൂക്ഷിക്കുന്നവന്‍ വികലമായ മനസ്സിന്റ്‌റെ ഉടമയാണ്. വിശ്വാസയോഗ്യനല്ലാത്ത ഇയാളെ അംഗങ്ങള്‍ എങ്ങനെ വിശ്വസിക്കും എന്നാണ് നിഷാദ് ചോദിക്കുന്നത്.

MA Nishad
സഹോദരനെപ്പോലെ കണ്ട ജയന്‍ ചേര്‍ത്തല വഞ്ചിച്ചു; എന്നെ കുരിശില്‍ കയറ്റുന്നതെന്തിന്? ഓഡിയോ ക്ലിപ്പ് വിവാദത്തില്‍ നാസര്‍ ലത്തീഫ്

മമ്മൂട്ടിയും മോഹന്‍ലാലും നയിക്കാന്‍ ഇല്ലാത്തത് അമ്മ എന്ന സംഘടനയുടെ മാറ്റ് കുറക്കും. ഈ തിരഞ്ഞെടുപ്പില്‍ പല കഴിവുളളവരും മത്സരിക്കാതെ മാറി നില്‍ക്കുകയാണെന്നും എംഎ നിഷാദ് പറയുന്നുണ്ട്. നടന്‍ ടിനി ടോമിനെതിരേയും എംഎ നിഷാദ് പേരെടുത്ത് പറയാതെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

MA Nishad
'ഞാൻ കേമനാണ് എന്ന് എനിക്ക് വിശ്വാസമുണ്ട്, പറയേണ്ട കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ; ആരെയും അധിക്ഷേപിച്ചിട്ടില്ല'

നിഷാദിന്റെ വാക്കുകള്‍:

''അമ്മ'' തിരഞ്ഞെടുപ്പും ചില സ്വതന്ത്ര ചിന്തകളും. മലയാള സിനിമാ നടീനടന്മാരുടെ സംഘടനയായ ''അമ്മ '' വീണ്ടും ഒരു തിരഞ്ഞെടുപ്പ് പരീക്ഷണത്തിലാണ്. കളം തെളിയുമ്പോള്‍ ,വ്യക്തിപരമായ സന്തോഷം ഈ സംഘടനയുടെ പ്രധാന തസ്തികയിലേക്ക് സ്ത്രീകള്‍ മത്സരിക്കുന്നു എന്നുളളതാണ്. പ്രസിഡന്റ്‌റ് സ്ഥാനത്ത് ശ്വേതാ മേനോനും, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും. ജോയിന്റ്‌റെ സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസ്സന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. പ്രസിഡന്റ്‌റും,സെക്രട്ടറിയും സ്ത്രീകളാകുന്നത് മലയാള സിനിമയില്‍ ഒരു പുതു ചരിത്രം കുറിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

മലയാളത്തിലെ മഹാരഥന്മാരായ മമ്മൂട്ടിയും, മോഹന്‍ലാലും നയിക്കാന്‍ ഇല്ലാത്തത് അമ്മ എന്ന സംഘടനയുടെ മാറ്റ് കുറയ്ക്കും. അതൊരു യാഥാര്‍ത്ഥ്യമാണ്. പാഴ്മുറം കൊണ്ട് സൂര്യനെ മറയ്ക്കാന്‍ കഴിയില്ല. ഈ തിരഞ്ഞെടുപ്പില്‍ പല കഴിവുളളവരും മത്സരിക്കാതെ മാറി നില്‍ക്കുകയാണ്. അതിന് പല കാരണങ്ങളുമുണ്ടാകാം. അതിലേക്ക് കടക്കുന്നില്ല. മധുസാറും, ഇന്നസന്റ്‌റും, മമ്മൂട്ടിയും, മോഹന്‍ലാലുമൊക്കെ നയിച്ച കെട്ടുറപ്പുളള സംഘടനയെ നായിക്കാന്‍ പ്രാപ്തരായ ചിലരെങ്കിലും മത്സരരംഗത്തുണ്ടെന്നുളളത് ഒരാശ്വാസം തന്നെ. അവിടെയാണ് ശ്വേതയുടേയും കുക്കുവിന്റ്‌റേയുമൊക്കെ പ്രസക്തി.

ആരോപണവിധേയര്‍ മാറി നില്‍ക്കണമെന്ന അഭിപ്രായം മാനിച്ച് ബാബുരാജ് പിന്‍മാറി. നല്ലത് തന്നെ. എന്നാല്‍,വിശ്വാസിത നഷ്ടപ്പെട്ടവരും, വിടുവായത്തം വിളിച്ച് കൂവുന്നവരും,സംഘടനാ ബോധം തീരെയില്ലാത്തവരും മത്സരരംഗത്തുണ്ട്. സുഹൃത്തുക്കളായിരുന്നവര്‍ തമ്മില്‍ പണ്ടെങ്ങോ സംസാരിച്ച കാര്യങ്ങള്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്ത് ,തിരഞ്ഞെടുപ്പില്‍ തന്റ്‌റെ പ്രതിയോഗിയായത് കൊണ്ട് മാത്രം ,അയാള്‍ക്കെതിരെ പഴയ ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നവനെ എന്ത് പേരിട്ട് വിളിക്കണം.

വിശ്വാസയോഗ്യനല്ലാത്ത ഇയാളെ അംഗങ്ങള്‍ എങ്ങനെ വിശ്വസിക്കും. സംഭാഷണങ്ങള്‍ റെക്കാര്‍ഡ് ചെയ്ത് സൂക്ഷിക്കുന്നവന്‍ വികലമായ മനസ്സിന്റ്‌റെ ഉടമയാണ്. വെറും അധികാര കൊതി മൂത്ത്, സ്വന്തം കാര്യ സാധ്യത്തിന് വേണ്ടി ആരെ വേണമെങ്കിലും, എപ്പോള്‍ വേണമെങ്കിലും ഒറ്റി കൊടുക്കാന്‍ മടിയില്ലാത്തവനെ എന്ത് വിശ്വസിച്ച് അംഗങ്ങള്‍ വോട്ട് ചെയ്യും? ഇത്തരം ആളുകള്‍ സ്ഥാനങ്ങള്‍ അലങ്കരിക്കണമോ എന്ന് ചിന്തിക്കേണ്ടത് അമ്മയിലെ അംഗങ്ങളാണ്.

രണ്ടും മൂന്നും തവണ മത്സരിച്ചവരില്‍ ഒരുവന്‍ തന്റ്‌റെ വിടുവായത്തം കൊണ്ട് എത്രയോ വട്ടം ഈ സംഘടനയേ പ്രതിസന്ധിയിലാക്കി ? സഹപ്രവര്‍ത്തകരില്‍ മയക്ക്മരുന്നിന് അടിമയായവരുണ്ടെന്നും, അവരില്‍ ചിലരുടെ പല്ലുകള്‍ കൊഴിഞ്ഞെന്നും പരസ്യമായി പറയുക. എന്നിട്ട് ചോദ്യം ചോദിക്കുമ്പോള്‍ മുങ്ങി കളിക്കുക. ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറുക.

ഇതൊക്കെ ടിയാന്‍ ഈ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗമായിരിക്കുമ്പോള്‍ നടത്തിയ ജല്പനങ്ങളാണ്. ഒടുവില്‍ മഹാനായ പ്രേം നസീറിനെപ്പോലും പരസ്യമായി ഇയാള്‍ അപമാനിച്ചു. മുപ്പത് വര്‍ഷം മലയാള സിനിമയെ താങ്ങി നിര്‍ത്തിയ പ്രേംനസീറിനെ അപമാനിച്ചവനെയൊക്കെ തിരഞ്ഞെടുക്കണമോ എന്ന് ചിന്തിക്കേണ്ടത് അമ്മയിലെ അംഗങ്ങളാണ്.

ഒരു സംഘടനയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഇത്തരം ആളുകള്‍ എന്നും വിലങ്ങ് തടികളാണ്. അമ്മ മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. കലാകാരന്മാര്‍ക്കും,സമൂഹനന്മക്കും വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണ് അമ്മ. അതിനിയും തുടരട്ടെ എന്നാശംസിക്കുന്നു.

Summary

Director MA Nishad on AMMA Elections. takes dig at Jayan Cherthala and Tiny Tom. asks the members to vote wisely.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com