'ഇവന്‍ എന്നാ മൊണ്ണയാ..'; കുടുംബത്തെയടക്കം അവഹേളിച്ച് ഇന്‍ഫ്‌ളുവന്‍സര്‍; പൊട്ടിത്തെറിച്ച് മാധവ് സുരേഷ്

'ഈ വംശപരമ്പരയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന തലച്ചോറുള്ള ഒരെണ്ണം പോലുമില്ല'
Madhav Suresh
Madhav Suresh
Updated on
2 min read

തന്നെ അവഹേളിച്ച ഇന്‍ഫ്‌ളുവന്‍സര്‍ക്ക് മറുപടി നല്‍കി മാധവ് സുരേഷ്. നരേന്ദ്രമോദിയെ പ്രശംസിച്ച് സംസാരിച്ചതിനെ വിമര്‍ശിച്ച സോഷ്യല്‍ മീഡിയ താരം സാറ അലക്‌സിനാണ് മാധവ് മറുപടി നല്‍കിയിരിക്കുന്നത്. താന്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നും തന്റെ കുടുംബത്തെ അവഹേളിക്കുന്നത് ശരിയല്ലെന്നും മാധവ് പറഞ്ഞു.

Madhav Suresh
'രവി മദ്യത്തിനും മയക്കുമരുന്നിനും അടിമ, കാമുകി ഇട്ടിട്ട് പോയതിന് നാട്ടുകാരെ പഴിക്കരുത്'; നടനെതിരെ സുചിത്ര

സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് മാധവ് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് സംസാരിച്ചത്. താന്‍ എന്തുകൊണ്ടാണ് മോദിയെ ഇഷ്ടപ്പെടുന്നതെന്നാണ് മാധവ് വിഡിയോയില്‍ പറയുന്നത്. മാധവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

Madhav Suresh
'പിതാവിന്റെ പേരില്‍ അഭിമാനിക്കുന്ന പുത്രന്റെ കടമ'; ജാതിപ്പേര് വിവാദത്തില്‍ വിഡി സതീശനെ പിന്തുണച്ച് ശ്രീകുമാര്‍ തമ്പി

''നരേന്ദ്രമോദിയല്ലാതെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ ആരാണ് യോഗ്യന്‍? ബിജെപയില്‍ പോലും യോഗ്യനായ മറ്റൊരാള്‍ ഇല്ല. അത് അദ്ദേഹം മാത്രമാണ്. തന്റെ ജോലിയിലൂടെ അദ്ദേഹം അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്? ഇന്ത്യയ്ക്ക് ഇന്ന് ലോകത്ത് ഒരു വിലയുണ്ട്. അത് അദ്ദേഹത്തിന്റെ മികവാണ്. അതുകൊണ്ടാണ് എന്റെ പ്രധാനമന്ത്രിയ്ക്ക് വോട്ട് ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്. അല്ലാതെ അദ്ദേഹം ബിജെപി ആയതിനാലല്ല. അദ്ദേഹം ഇന്ത്യയെ സ്‌നേഹിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുന്നുവെന്നത് ഞാനും ഇഷ്ടപ്പെടുന്നു. അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അല്ലാതെ മറ്റൊരു പൊളിറ്റിക്കല്‍ അജണ്ടയുമില്ല''.

ഈ വിഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു സാറ അലക്‌സിന്റെ പ്രതികരണം. ആ വംശപരമ്പരയില്‍ തന്നെ ബുദ്ധിയുള്ള ഒരാളുമില്ലെന്നാണ് സാറ പറഞ്ഞത്. ''ഈ വംശപരമ്പരയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന തലച്ചോറുള്ള ഒരെണ്ണം പോലുമില്ല. ഇവന്‍ എന്നാ മൊണ്ണയാ, അഭിനയം അറിയില്ല. രാഷ്ട്രീയം അറിയത്തില്ല. ഇവന് എന്ത് കോപ്പാണ് അറിയുന്നത്? ബ്രോയ്ക്ക് കുറച്ച് ഇംഗ്ലീഷ് അറിയാം. അത്രയേയുള്ളൂ. ഈ ആത്മവിശ്വാസം കാണുമ്പോള്‍ എനിക്ക് കരച്ചില്‍ വരുന്നു'' എന്നായിരുന്നു സാറയുടെ പ്രതികരണം.

പിന്നാലെ മറുപടിയുമായി മാധവ് എത്തുകയായിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു മാധവിന്റെ പ്രതികരണം. താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:

''ഞാന്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന് ആരെങ്കിലും ഈ ഇന്‍ഫ്‌ളുവന്‍സറെ അറിയിക്കണം. എന്നിട്ടും അത് എന്റെ തൊണ്ടയിലേക്ക് കുത്തിയിറക്കുകയാണ്. അഭിനയം വെറുമൊരു ജോലിയല്ലെന്ന് ആരെങ്കിലും ഈ ഇന്‍ഫ്‌ളുവന്‍സറെ അറിയിക്കണം. ഞാന്‍ മെച്ചപ്പെടുകയും അവര്‍ക്ക് തന്റെ അഭിപ്രായം മാറ്റിപ്പറയേണ്ടി വരികയും ചെയ്‌തേക്കാം.

Instagram Story
Instagram Story

ട്രെന്റിനൊപ്പം ചേരുന്നതും ഒരാളെ കൂട്ടത്തോടെ ആക്രമിക്കുന്നതും എളുപ്പമായിരിക്കും. പക്ഷെ ഒരാളോട് എതിര്‍പ്പുണ്ടെന്ന് കരുതി അയാളുടെ കുടുംബത്തെ അപമാനിക്കരുത് എന്നതും പ്രധാനപ്പെട്ടതാണെന്ന് ആരെങ്കിലും ഈ ഇന്‍ഫ്‌ളുവന്‍സറെ അറിയിക്കണം. വംശപരമ്പരയെക്കുറിച്ച് പറയുകയാണെങ്കില്‍, എന്റേതിനെക്കുറിച്ച് നിങ്ങള്‍ക്കെല്ലാം അറിയാം. നീ ആരാണ്? ഈ വ്യക്തിയെ അവഹേളിക്കരുത്. പബ്ലിക് പ്ലാറ്റ്‌ഫോമില്‍ എന്നെ അപമാനിച്ചത് പോലെ ഈ വ്യക്തിയെ അവഹേളിക്കരുതെന്ന് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു.

Madha Suresh Instagram Story
Madha Suresh Instagram Story
Summary

Madhav Suresh gives reply to influencer who insulted him and his family.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com