''അന്ന തെറ്റ് ചെയ്തിട്ടില്ല, മാപ്പ് പറയേണ്ടത് നട്ടെല്ലില്ലാത്ത മാധ്യമങ്ങള്‍'; പിന്തുണയുമായി മാധവ് സുരേഷ്

സെലിബ്രിറ്റികള്‍ക്ക് അവരുടെ നിലനില്‍പ്പിന് പോലും മാപ്പുപറയേണ്ടിവരുന്നു
Anna Rajan, Madhav Suresh
Anna Rajan, Madhav Suresh
Updated on
1 min read

പൊങ്കാലയ്ക്കിടെ താന്‍ അടക്കമുള്ള നടിമാരുടെ മോശം രീതിയിലുള്ള വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കപ്പെട്ടതില്‍ മാപ്പ് പറഞ്ഞ് നടി അന്ന രാജന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അന്നയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ മാധവ് സുരേഷ്. അന്ന മാപ്പ് പറയേണ്ടതില്ലെന്നാണ് മാധവ് സുരേഷ് പറയുന്നത്.

Anna Rajan, Madhav Suresh
ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍, വിവാഹവേദിയിൽ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും; വിഡിയോ വൈറൽ

മാധവ് സുരേഷിന്റെ സ്റ്റോറി അന്ന പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. മാപ്പ് പറയേണ്ടത് നട്ടെല്ലില്ലാത്ത മാധ്യമങ്ങളാണെന്നാണ് മാധവ് സുരേഷ് പറയുന്നത്. സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാത്ത മാധ്യമങ്ങള്‍ കാരണം നിലനില്‍പ്പിന് വേണ്ടിയെങ്കിലും സെലിബ്രിറ്റികള്‍ക്കും മാപ്പ് പറയേണ്ടി വരികയാണെന്നും മാധവ് സുരേഷ് പറയുന്നു.

Anna Rajan, Madhav Suresh
'200 കോടി മോഹത്തില്‍ വീണു, ആ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പാടില്ലായിരുന്നു'; പിഴവുകളെപ്പറ്റി ഭൂമി പെഡ്‌നേക്കര്‍

'അമ്പലത്തില്‍ പൂജയ്ക്കെത്തിയ സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാതെ, മാധ്യമങ്ങളും മാധ്യമങ്ങളാവാന്‍ നടക്കുന്നവരും ക്ലിക്കുകള്‍ക്കും കാഴ്ചകള്‍ക്കുമായി ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. അതുകാരണം, സെലിബ്രിറ്റികള്‍ക്ക് അവരുടെ നിലനില്‍പ്പിന് പോലും മാപ്പുപറയേണ്ടിവരുന്നു. നിങ്ങള്‍ മാപ്പുപറയേണ്ട കാര്യമില്ല, അന്നാ. കാരണം, നിങ്ങള്‍ ഒന്നുംചെയ്തിട്ടില്ല. എന്നാല്‍, നട്ടെല്ലില്ലാത്ത പാമ്പുകളെപ്പോലെ പെരുമാറുന്ന ഈ മാധ്യമങ്ങളാണ് മാപ്പുപറയേണ്ടത്. നമ്മള്‍ ലജ്ജയില്ലാത്ത സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിട്ടില്ല' എന്നാണ് മാധവ് സുരേഷ് പറഞ്ഞത്.

പരിശുദ്ധമായ നിമിഷങ്ങള്‍ക്കിടെ, ചില അനാവശ്യ വിഡിയോകള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. എനിക്ക് ചുറ്റുമുള്ളവരെ ഞാന്‍ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തു. മീഡിയയിലുള്ളവരെയടക്കം. എന്റെ ഭക്തിയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ചില നിമിഷങ്ങള്‍ അവതരിപ്പിച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നാണ് അന്ന കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

തന്റെ വസ്ത്രമോ ഭാവങ്ങളോ പ്രവര്‍ത്തികളോ ഏതെങ്കിലും ഭക്തര്‍ക്ക് വിഷമമുണ്ടാക്കായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും അന്ന കുറിപ്പില്‍ പറഞ്ഞിരുന്നു. പിന്നാലെ അന്നയ്ക്ക് പിന്തുണയുമായി നിരവധി പേരെത്തുകയും ചെയ്തു. അന്നയല്ല മാപ്പ് പറയേണ്ടതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Summary

Madhav Suresh supports Anna Rajan amid her appology for Ponkala videos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com