രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.
Madhu Kambikar Dies
Madhu Kambikar
Edited By:
Updated on: 
1 min read

മുംബൈ: മുതിര്‍ന്ന മറാത്തി നടിയും ലാവണി കലാകാരിയുമായി മധു കാംബികര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

കഥക്, ലാവണി എന്നിവയില്‍ പരിശീലനം നേടിയ മധു കാംബികര്‍ മറാത്തി ഫോക് നാടക വേദിയിലും സിനിമയിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. 'ശാപിത്', 'ഏക് ഹോതാ വിദൂഷക്', 'സപത്‌ലേല', 'യശ്വന്ത്' തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ജനപ്രിയ നടിയായി. അടുത്തിടെ അന്തരിച്ച വിഖ്യാത നടന്‍ നാനാപടേക്കറിന്റെ ചിത്രങ്ങളില്‍ അമ്മയായും മധു കാംബികര്‍ അഭിനയിച്ചിരുന്നു. നാനാ പടേക്കറുടെ അമ്മ വേഷം ചെയ്യുമ്പോള്‍ അവര്‍ നടനെക്കാള്‍ രണ്ട് വയസ്സിന് ഇളയതായിരുന്നു.

മധു കാംബികറുടെ വിയോഗം മഹാരാഷ്ട്രയുടെ കലാ-സാംസ്‌കാരിക ലോകത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സംസ്ഥാനത്തിന്റെ നാടോടി പാരമ്പര്യങ്ങള്‍ സംരക്ഷിക്കുകയും വെള്ളിത്തിരയിലെ തനതായ പ്രകടനങ്ങളും ലാവണിയെ ജനപ്രിയമാക്കുകയും ചെയ്ത വ്യക്തിയാണ് കംബികറെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ അഭിനയ വൈഭവവും മറാത്തി നാടോടി സംസ്‌കാരത്തിന് നല്‍കിയ സംഭാവനകളും വരുംതലമുറയിലെ കലാകാരന്മാര്‍ക്ക് തുടര്‍ന്നും പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Summary

Madhu Kambikar Dies Days After Nana Patekar, Played His Mother In Hum Dono And Yeshwant

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com