'രാജമൗലിയേക്കാൾ രണ്ട് വയസ് കുറവ്, മഹേഷ് ബാബു ഇപ്പോഴും യങ് ആയിരിക്കുന്നത് എങ്ങനെ ആണോ എന്തോ ?'; ലുക്ക് ഏറ്റെടുത്ത് ആരാധകർ

മഹേഷ് ബാബുവിന് 50 വയസും രാജമൗലിയ്ക്ക് 52 വയസുമാണ് പ്രായം.
Mahesh Babu, SS Rajamouli
Mahesh Babu, SS Rajamouli എക്സ്
Updated on
1 min read

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് വാരാണസി. കഴിഞ്ഞ ​ദിവസമാണ് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഹൈദരാബാദിൽ വച്ച് നടന്നത്. രുദ്ര എന്ന നായക കഥാപാത്രമായി മഹേഷ് ബാബു എത്തുമ്പോൾ കുംഭ എന്ന വില്ലനായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. മന്ദാകിനി എന്ന കഥാപാത്രമായി പ്രിയങ്ക ചോപ്രയും ചിത്രത്തിലെത്തുന്നു.

വാരാണസിയുടെ ചിത്രീകരണം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. ടൈറ്റിൽ ലോഞ്ചിനെത്തിയ മഹേഷ് ബാബുവിന്റെ പിന്നാലെയാണിപ്പോൾ ആരാധകർ. കഴിഞ്ഞ ഓഗസ്റ്റിൽ 50 വയസ് പൂർത്തിയാക്കിയ മഹേഷ് ബാബു, ഇപ്പോഴും ചെറുപ്പമായിരിക്കുന്നതാണ് ആരാധകരെ അമ്പരപ്പെടുത്തിയിരിക്കുന്നത്. 'സന്തൂർ ഡാഡി' എന്നാണ് മഹേഷ് ബാബുവിനെ ആരാധകർ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.

അതോടൊപ്പം മഹേഷ് ബാബുവും സംവിധായകൻ രാജമൗലിയും തമ്മിലുള്ള പ്രായ വ്യത്യാസവും ആരാധകർ ചർച്ചയാക്കുന്നുണ്ട്. 'വാരണാസി'യുടെ ടൈറ്റിൽ ലോഞ്ച് വേദിയിൽ ഇരുവരും ഒരുമിച്ചുണ്ടായിരുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയപ്പോഴാണ് ഈ താരതമ്യം കൂടുതൽ ശ്രദ്ധ നേടിയത്.

മഹേഷ് ബാബുവിന് 50 വയസും രാജമൗലിയ്ക്ക് 52 വയസുമാണ് പ്രായം. ഇരുവരും തമ്മിൽ പ്രായത്തിൽ രണ്ട് വയസിന്റെ നേരിയ അന്തരം മാത്രമേയുള്ളൂ. എന്നാൽ, പ്രായം വളരെ അടുത്തായിരിക്കുമ്പോഴും, പൊതുവേദികളിൽ കാണുമ്പോൾ മഹേഷ് ബാബുവിനെക്കാൾ പ്രായക്കൂടുതൽ രാജമൗലിക്ക് തോന്നിക്കുന്നുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

Mahesh Babu, SS Rajamouli
വയലൻസ് ചെയ്യാനില്ല! 'കിൽ' റീമേക്കിൽ നിന്ന് പിന്മാറി ധ്രുവ് വിക്രം; പിന്നിൽ മാരി സെൽവരാജ് ?

'കൃത്യമായ വ്യായാമത്തിലൂടെയും ഡയറ്റിലൂടെയും മഹേഷ് ബാബു ഇപ്പോഴും ഒരു യുവാവിനെപ്പോലെ ഇരിക്കുന്നു', 'പലപ്പോഴും അത്ഭുതമായി തോന്നിയിട്ടുള്ള കാര്യമാണ് മഹേഷ് ബാബു എങ്ങനെ ഇങ്ങനെ യങ് ആയി ഇരിക്കുന്നു എന്ന്... 50 വയസ് കഴിഞ്ഞു, പൃഥ്വിയേക്കാളും ഏഴ് വയസിന് മൂത്തതാണ്, എങ്ങനെ ആണോ എന്തോ ?',' 43 വയസുള്ള പൃഥ്വിരാജിനെയും പ്രിയങ്കയെക്കാളും ചെറുപ്പമാണല്ലോ 50 കാരനായ മഹേഷ് ബാബു', 'ഇവരൊക്കെ ഇത്ര ചെറുപ്പമായിരിക്കാൻ എന്താണാവോ കഴിക്കുന്നത് ?'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

Mahesh Babu, SS Rajamouli
ത്രില്ലർ സീരിസുമായി പശുപതി; 'കുട്രം പുരിന്ദവൻ' ഒടിടിയിൽ എവിടെ, എപ്പോൾ കാണാം

അതേസമയം 2027 ലായിരിക്കും വാരാണസി പ്രേക്ഷകരിലേക്കെത്തുക. ചിത്രത്തിന്റെ ട്രെയ്‌ലറും അണിയറപ്രവർത്തകർ കഴി‍ഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മികച്ച സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Summary

Cinema News: Mahesh Babu and SS Rajamouli new look goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com