വിക്രം "ഒരു ന്യൂ ഏജ് കൾട്ട് ക്ലാസിക്"; ഈ സിനിമയെക്കുറിച്ച് അറിയാൻ ലോകേഷിനെ കണ്ട് സംസാരിക്കണമെന്ന് മഹേഷ് ബാബു 

കമൽഹാസന്റെ പ്രകടനത്തേക്കുറിച്ച് പറയാൻ തനിക്ക് യോ​ഗ്യതയില്ലെന്നും മഹേഷ് ബാബു ട്വീറ്റ് ചെയ്തു
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on: 
1 min read

കമൽഹാസൻ-ലോകേഷ് കനകരാജ് ചിത്രം വിക്രത്തെ അഭിനന്ദിച്ച് തെലുങ്ക് നടൻ മഹേഷ് ബാബു. "ന്യൂ ഏജ് കൾട്ട് ക്ലാസിക്" എന്നാണ് വിക്രത്തെ മഹേഷ് ബാബു വിശേഷിപ്പിച്ചത്. ട്വിറ്ററിലാണ് ചിത്രത്തെ താരം പുകഴ്ത്തിയത്. 

ഈ സിനിമ ഉണ്ടാക്കിയതെങ്ങനെയെന്ന് അറിയാൻ നിങ്ങളെ ഉടൻ കാണാൻ ആ​ഗ്രഹിക്കുന്നു എന്നാണ് ലോകേഷ് കനകരാജിനോടായി മഹേഷ് ബാബു പറഞ്ഞിരിക്കുന്നത്. സംവിധായകനുപുറമേ താരങ്ങളേയും അകമഴിഞ്ഞ് അഭിനന്ദിക്കുന്നുണ്ട് മഹേഷ്. തീപ്പൊരി പോലുള്ള പ്രകടമാണ് വിജയ് സേതുപതിയും ഫഹദ് ഫാസിലും കാഴ്ചവെച്ചത്. അനിരുദ്ധ് ഒരുക്കിയ പാട്ടുകൾ കുറച്ചധികം കാലം എന്റെ പ്ലേലിസ്റ്റിലുണ്ടാകും. കമൽഹാസന്റെ പ്രകടനത്തേക്കുറിച്ച് പറയാൻ തനിക്ക് യോ​ഗ്യതയില്ലെന്നും മഹേഷ് ബാബു ട്വീറ്റ് ചെയ്തു.

തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ഈ മാസം എട്ടിന് ഹോട്ട്സ്റ്റാറിലൂടെ ഒ ടി ടിയിൽ റിലീസ് ചെയ്യും.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com