'അൽഫോൺസ് ഡിയർ, കട്ട വെയിറ്റിംഗ് ആണ് ഒന്ന് ഉഷാറായിക്കേ'; കമന്റുമായി മേജർ രവി

നിരവധി ആരാധകരാണ് ചിത്രത്തിന്റെ റിലീസ് എന്നായിരിക്കും എന്ന ചോദ്യവുമായി എത്തുന്നത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

രാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് അൽഫോൺസ് പുത്രന്റെ ​ഗോൾഡ്. പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജും നയൻതാരയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം ഓണം റിലീസായി എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ചിത്രം പൂർത്തിയാക്കാൻ വൈകിയതിനാൽ റിലീസ് നീളുകയായിരുന്നു. നിരവധി ആരാധകരാണ് ചിത്രത്തിന്റെ റിലീസ് എന്നായിരിക്കും എന്ന ചോദ്യവുമായി എത്തുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് സംവിധായകൻ മേജർ രവിയുടെ കമന്റാണ്. 

ചലച്ചിത്രപ്രേമി എന്ന നിലയില്‍ ചിത്രത്തിനായുള്ള തന്‍റെ കാത്തിരിപ്പാണ് മേജർ രവി തന്റെ കമന്റിലൂടെ പങ്കുവച്ചത്. 'അല്‍ഫോന്‍സ്, ഡിയര്‍.. കട്ട വെയിറ്റിംഗ് ആണ്. ഒന്ന് ഉഷാറായിക്കേ. ലവ് യൂ. ആവശ്യമായ സമയം എടുക്കുക. ദൈവം രക്ഷിക്കട്ടെ.'- മേജർ രവി കുറിച്ചു. അല്‍ഫോന്‍സ് പുത്രന്‍ നേരത്തേ പങ്കുവച്ചിട്ടുള്ള ഗോല്‍ഡിന്‍റെ പോസ്റ്ററിനു താഴെയാണ് മേജര് രവി കമന്‍റു കുറിച്ചത്. 

നിരവധി ആരാധകരും ചിത്രത്തിന്റെ റിലീസ് അറിയണമെന്ന ആവശ്യവുമായി എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു ആരാധകന്റെ ചോദ്യത്തിന് അൽഫോൺസ് തന്നെ മറുപടി നൽകിയിരുന്നു. കുറച്ചുകൂടി വര്‍ക്ക് തീരാനുണ്ട് ബ്രോ. കുറച്ച് സിജി, കുറച്ച് മ്യൂസിക്, കുറച്ച് കളറിംഗ്, കുറച്ച് അറ്റകുറ്റ പണികള്‍ ബാലന്‍സ് ഉണ്ട്. അത് തീരുമ്പോള്‍ത്തന്നെ ഞാന്‍ ഡേറ്റ് പറയാം. അതുവരെ ഒന്ന് ക്ഷമിക്കണം ബ്രോ. ഓണം ആയിരുന്നു തിയറ്ററുകാര്‍ പറഞ്ഞ ഡേറ്റ്. പക്ഷേ അന്ന് ജോലി തീര്‍ന്നില്ല. വേവാത്ത ഭക്ഷണം ആര്‍ക്കും ഇഷ്ടമാവില്ല ബ്രോ. അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാമെന്ന് പാചകക്കാരനായ ഞാന്‍ തീരുമാനിച്ചു. റിലീസ് പ്രഖ്യാപിച്ചിട്ട് ആ സമയത്ത് അത് ചെയ്യാതിരുന്നതിന് ക്ഷമ ചോദിക്കുന്നു- അൽഫോൺസ് കുറിച്ചു. 

പൃഥ്വിരാജിനും നയൻതാരയ്ക്കുമൊപ്പം റോഷൻ മാത്യു, ചെമ്പൻ വിനോദ്, ലാലു അലക്സ്, സൈജു കുറുപ്പ്, സുധീഷ്, അജ്മൽ അമീർ, ദീപ്തി സതി തുടങ്ങിയ വൻ താരനിര തന്നെ ഒന്നിക്കുന്നുണ്ട്. കൂടാതെ നിരവധി താരങ്ങൾ അതിഥിവേഷത്തിലും ചിത്രത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com