30ാം വിവാഹ വാർഷികത്തിൽ ഭർത്താവിന് സർപ്രൈസുമായി മാലാ പാർവതി; വിഡിയോ

ഭർത്താവിന്റെ സുഹൃത്തുക്കളെ വിളിച്ച് വലിയ ആഘോഷത്തോടെയാണ് വിവാഹ വാർഷികം ആഘോഷിച്ചത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on: 
1 min read

മലയാളത്തിലെ ഇഷ്ട താരമാണ് മാലാ പാർവതി. ശക്തമായ വേഷങ്ങളിലെത്തി താരം ഇതിനോടകം തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. ഇപ്പോൾ 30 വിവാഹ വാർഷികം ആഘോഷിക്കുകയാണ് മാലാ പാർവതിയും ഭർത്താവ് സതീശനും. വമ്പൻ സർപ്രൈസ് ഒരുക്കിയാണ് പാർവതി ഭർത്താവിനെ ഞെട്ടിച്ചത്. ഭർത്താവിന്റെ സുഹൃത്തുക്കളെ വിളിച്ച് വലിയ ആഘോഷത്തോടെയാണ് വിവാഹ വാർഷികം ആഘോഷിച്ചത്.

ആഘോഷങ്ങളെല്ലാം ഭർത്താവിന്റെ സുഹൃത്തുക്കളെ ഒഴിവാക്കിക്കൊണ്ട്

മുൻ വർഷങ്ങളിലെല്ലാം ഭർത്താവിന്റെ സുഹൃത്തുക്കളെ ഒഴിവാക്കി തന്റെ സുഹൃത്തുക്കളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ആഘോഷങ്ങളെല്ലാം. ഇത്തവണ അത് പാടില്ലെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നാണ് മാല പാർവതി പറയുന്നത്. സതീശന്റെ അടുത്തസുഹൃത്തുക്കളെ എല്ലാവരെയും വിവാഹവാർഷികാഘോഷത്തിനായി മാലാ പാർവതി ക്ഷണിച്ചിരുന്നു.

മാലാ പാർവതിയുടെ കുറിപ്പ്

‘30 വർഷത്തിൽ എനിക്ക് സതീശന് നൽകാൻ കഴിഞ്ഞ ഒരു സമ്മാനം.... അതിരില്ലാത്ത... അളക്കാനാവാത്ത... ഉപാധികളില്ലാതെ തരുന്ന കരുതലിന്... ഒരു കുഞ്ഞു സമ്മാനം... സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും മുപ്പത് വർഷം. ഞാൻ അദ്ദേ​ഹത്തെ കൂടുതൽ അറിയുന്തോറും ഞാൻ അദ്ദേഹവുമായി കൂടുതൽ പ്രണയത്തിലാകുന്നു. നിങ്ങൾ നിങ്ങളായി തുടരുന്നതിന് നന്ദി.’–ഭർത്താവിന് ആശംസകൾ നേർന്ന് പാർവതി ഫേയ്സ്ബുക്കിൽ കുറിച്ചു. വിവാഹവാർഷിക ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com