ലൂസിഫർ തെലുങ്കിൽ വില്ലനായി ബിജു മേനോൻ; മഞ്ജു വാര്യരുടെ വേഷത്തിൽ നയൻതാരയും 

വിവേക് ഒബ്റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാകും ബിജു മേനോൻ അവതരിപ്പിക്കുക
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ  മലയാളത്തിലെ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ ബിജു മേനോൻ വില്ലനായി എത്തുന്നു. മലയാളത്തിൽ ബോളിവുഡ് നടൻ വിവേക് ഒബ്റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാകും ബിജു മേനോൻ അവതരിപ്പിക്കുക. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പളളിയായി ചിരഞ്ജീവി എത്തുമ്പോൾ മഞ്ജു വാര്യറുടെ വേഷത്തിൽ നയൻതാരയാണ് തെലുങ്കിൽ അഭിനയിക്കുന്നത്.

ഗോഡ്ഫാദർ എന്നാണ് ചിത്രത്തിന് തെലുങ്കിൽ നൽകിയിരിക്കുന്ന പേര്. കഴിഞ്ഞ മാസം പന്ത്രാണ്ടാം തിയതി സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. റീമേക്കിന്റെ മോഷൻ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിരഞ്‍ജീവിയുടെ മകൻ രാം ചരണും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com