
സിനിമയില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ മറ്റ് മേഖലകളില്‍ കഴിവ് തെളിയിച്ച താരങ്ങള്‍ നിരവധിയാണ്. ചിലര്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിച്ചത് ഹോട്ടല്‍ ബിസിനസിലാണ്. ഹോട്ടല്‍ ബിസിനസില്‍ വിജയം നേടിയ മലയാള താരങ്ങളെ പരിചയപ്പെടാം.
സമ്മര്‍ ടൗണ്‍ റസ്‌റ്റോ കഫെയുടെ ഉടമയാണ് നമിത പ്രമോദ്. 2023 ലാണ് നമിത കഫെ ആരംഭിച്ചത്. കൊച്ചി പനമ്പള്ളി നഗറിലാണ് കഫെ സ്ഥിതി ചെയ്യുന്നത്.
മലയാളത്തിന്റെ പ്രിയനടന്‍ സിദ്ധിഖും ഹോട്ടല്‍ ബിസിനസില്‍ സജീവമാണ്. 2013ലാണ് മമ്മ മിയ എന്ന റസ്‌റ്റോറന്റ് താരം ആരംഭിക്കുന്നത്. കൊച്ചിയിലെ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലാണ് മമ്മ മിയ സ്ഥിതിചെയ്യുന്നത്.
ഗായിക അഭിരാമി സുരേഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കഫെ ഉട്ടോപ്പിയ. കൊച്ചി പനങ്ങാട് കഫെ സ്ഥിതിചെയ്യുന്നത്.
സംവിധായകന്‍ ആഷിഖ് അബുവിന്റെ ഉടമനസ്ഥതയിലുള്ള സ്ഥാപനമാണ് കഫെ പപ്പായ. കൊച്ചി പാലാരിവട്ടത് 2013ലാണ് കഫെ ആരംഭിക്കുന്നത്. ലൈവ് മ്യൂസിക്കും അഭിനയ കളരിയുമൊക്കെയായി ഏറെ സജീവമാണ് ഈ കഫെ.
പാചകത്തെ പാഷനായി കാണുന്ന താരമാണ് ആനി. ടെലിവിഷന്‍ ചാനലിലെ ആനീസ് കിച്ചന്‍ വലിയ ശ്രദ്ധനേടിയിരുന്നു. റിങ്‌സ് ബൈ ആനി എന്ന പേരില്‍ ഹോട്ടലും ആനിയ്ക്കുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും റിങ്‌സ് ബൈ ആനി പ്രവര്‍ത്തിക്കുന്നുണ്ട്.
ഹോട്ടല്‍ ബിസിനസില്‍ സജീവമായ നടനാണ് ദിലീപ്. കൊച്ചിയിലെ ദേ പുട്ട് എന്ന റസ്റ്റോറന്റെ വളരെ പ്രശസ്തമാണ്. ദിലീപും നാദിര്‍ഷയും ചേര്‍ന്നാണ് ഈ റസ്റ്റോറന്റ് നടത്തുന്നത്. കൂടാതെ മാങ്കോ ട്രീ എന്ന റസ്‌റ്റോറന്റും താരത്തിനുണ്ട്, ഫോര്‍ട്ട് കൊച്ചിയിലാണ് ഈ റസ്‌റ്റോറന്റ് സ്ഥിതിചെയ്യുന്നത്.
കൊച്ചിയിലെ മികച്ച കഫെകളില്‍ ഒന്നായി കണക്കാക്കുന്ന ഇടം ആര്‍ട്ട് കഫെ ഗായിക സിത്താര കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ്. കൊച്ചി പനമ്പള്ളിനഗറിലാണ് ഈ കഫെ സ്ഥിതിചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates