സംവിധായിക സൗമ്യ സദാനന്ദന്റെ പിതാവ് അന്തരിച്ചു 

ഇന്ന് പുലർച്ചെ 4:30യോടെയായിരുന്നു അന്ത്യം
സൗമ്യ സദാനന്ദനും പിതാവും
സൗമ്യ സദാനന്ദനും പിതാവും
Updated on
1 min read

സംവിധായികയും നടിയുമായ സൗമ്യ സദാനന്ദന്റെ പിതാവ് വി കെ സദാനന്ദൻ അന്തരിച്ചു. 73 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 4:30യോടെയായിരുന്നു അന്ത്യം. വിരമിച്ച കെഎസ്ആർടിസി ജീവനക്കാരനാണ് സദാനന്ദൻ. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് പന്തളത്തെ തറവാട്ട് വീട്ടിൽ വച്ച് നടക്കുമെന്ന് സൗമ്യ അറിയിച്ചു. 

അവതാരകയായി തുടക്കംകുറിച്ച സൗമ്യ പിന്നീട് മമ്മൂട്ടി ചിത്രം ജവാൻ ഓഫ് വെള്ളിമലയിൽ സഹസംവിധായികയായി. വൺ, സിലോൺ, ദാവീദ് ആന്റ് ഗോലിയാത്ത്, ഓർമയുണ്ടോ ഈ മുഖം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2016ൽ സൗമ്യ സംവിധാനം ചെയ്ത ചെമ്പൈ: ഡിസ്‌കവറി ഓഫ് എ ലെജെന്റ് എന്ന ഡോക്യുമെന്ററി ദേശീയ അവാർഡ് സ്വന്തമാക്കി. കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവർ അഭിനയിച്ച മാംഗല്യം തന്തുനാനേന ആണ് സൗമ്യ ആദ്യമായി സംവിധാനം ചെയ്ത സിനിമ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com