പിയാത്തയെ ഓർമിപ്പിച്ച് ചേര; നിമിഷയും റോഷനും ഒന്നിക്കുന്ന ചിത്രം 

ലോകപ്രശസ്ത ശിൽപമായ പിയാത്തയെ ഓർമിപ്പിക്കുന്ന തരത്തിലാണ് ഫസ്റ്റ് ലുക്ക്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ
Updated on
1 min read

നിമിഷ സജയൻ, റോഷൻ മാത്യു എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ ചേരയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. മൈക്കലാഞ്ജലോയുടെ ലോകപ്രശസ്ത ശിൽപമായ പിയാത്തയെ ഓർമിപ്പിക്കുന്ന തരത്തിലാണ് ഫസ്റ്റ് ലുക്ക്. ലിജിൻ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

നജീം കോയയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ലൈൻ ഓഫ് കളേഴ്‌സിന്റെ ബാനറിൽ അരുൺ എം സി ആണ് നിർമാണം. ഷഹബാസ് അമൻ സംഗീതവും അൻവർ അലി ​ഗാനരചനയും നിർവ്വഹിക്കുന്നു. 

ഫ്രൈഡേ, ലോ പോയന്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com