'ചെക്കന്‍' ഉടൻ എത്തും; സെന്‍സറിങ് പൂര്‍ത്തിയാക്കി 

വിഷ്ണു പുരുഷന്‍ ആണ് ചിത്രത്തിലെ നായകൻ
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on: 
1 min read

മന്‍സൂര്‍ അലി നിര്‍മ്മിച്ച് നവാഗതനായ ഷാഫി എപ്പിക്കാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ചെക്കന്‍' സെന്‍സറിങ് പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുന്നു. വിഷ്ണു പുരുഷന്‍ നായകനായെത്തുന്ന സിനിമയില്‍ നഞ്ചിയമ്മ, വിനോദ് കോവൂര്‍, തെസ്നിഖാന്‍, അബുസലിം, അലി അരങ്ങാടത്ത്, ആതിര, ഷിഫാന, അബു സാലിം തുടങ്ങി നിരവധി ക‌ലാകാരന്മാർ അണിനിരക്കുന്നു. 

കഴിഞ്ഞവര്‍ഷം ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം കോവിഡ് പ്രതിസന്ധി കാരണം റിലീസിങ് വൈകുകയായിരുന്നു.വയനാടിന്റെ പശ്ചാത്തലത്തില്‍ വണ്‍ ടു വണ്‍ മീഡിയയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയിലെ 'മലര്‍കൊടിയേ... 'എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചെക്കന് വരികള്‍ എഴുതി സംഗീതം നല്‍കിയത് നഞ്ചിയമ്മയും മണികണ്ഠന്‍ പെരുമ്പടപ്പും ഒ. വി അബ്ദുല്ലയുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER