

കമൽ സംവിധാനം ചെയ്ത 'ഗോൾ' എന്ന സിനിമയിലെ രാഹുൽ എന്ന ഫുട്ബോൾ പ്രേമിയായെത്തിയ രാഹുൽ എന്ന കൊച്ചുപയ്യനെ മലയാളികൾ അത്ര വേഗം മറക്കാനിടയില്ല. ആ കൊച്ചുകുട്ടി ഇന്ന് വളർന്ന് ബ്രിട്ടീഷ്- ചലച്ചിത്ര രംഗത്തെ വലിയൊരു സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ്. ശിവ റായ്‌ചന്ദാനിയാണിപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുന്നത്.
ഗോളിൽ ശിവയുടെ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തത് നടൻ ഗണപതിയായിരുന്നു. ഗോളിന് ശേഷം മലയാള സിനിമകളിലൊന്നും കാണാതിരുന്ന ശിവയെ സിനിമാ പ്രേക്ഷകർ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. രാജ്യാന്തരതലത്തിൽ തന്നെ അറിയപ്പെടുന്ന സംവിധായകനും നടനും എഴുത്തുകാരനുമൊക്കെയാണ് ശിവ റായ്‌ചന്ദാനി.
റസീലിയൻസ് ലിമിറ്റഡ് എന്ന പേരിൽ സ്വന്തമായൊരു നിർമാണക്കമ്പനിയും ശിവയ്ക്കുണ്ട്. താനൊരു നോൺ- ബൈനറി വ്യക്തിത്വമാണെന്ന് ശിവ തുറന്നു പറഞ്ഞിരുന്നു. ലിംഗസമത്വത്തിനായും ക്വീർ സമൂഹത്തിന്റെ അവകാശങ്ങളെയും മുൻ നിർത്തി ശിവ നടത്തുന്ന പ്രവർത്തനങ്ങൾ ആഗോളത്തലത്തിൽ വലിയ അംഗീകാരങ്ങളാണ് നേടിക്കൊടുക്കുന്നത്.
ശിവ സംവിധാനം ചെയ്ത 'ക്വീർ പരിവാർ' എന്ന ചിത്രം ഐറിസ് പ്രൈസ് നേടുകയും ബ്രിട്ടിഷ് അക്കാദമി ഫിലിം അവാർഡ്‌സിന് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്. കൂടാതെ 'ഓൾവേയ്സ് ആസിഫ' എന്ന ഡോക്യുമെന്ററിക്ക് ബാഫ്റ്റ നോമിനേഷൻ ലഭിച്ചതും വലിയൊരു നേട്ടമായി കണക്കാക്കപ്പെടുന്നു. ബോളിവുഡ് നൃത്തത്തെയും കഥ പറച്ചിലിനെയും ലിംഗസമത്വത്തിന്റെ പുതിയ തലങ്ങളിലേക്ക് എത്തിച്ച ശിവ, 'ബ്രിട്ടൻസ് ഗോട്ട് ടാലന്റ്' ഷോയുടെ സെമി ഫൈനലിലും എത്തിയിരുന്നു.
കലയിലൂടെ സാമൂഹിക മാറ്റങ്ങൾക്കായി നിലകൊള്ളുന്ന ശിവയെ ബ്രിട്ടനിലെ ഏറ്റവും പ്രഗത്ഭരായ 10 യുവ കലാകാരന്മാരിൽ ഒരാളായാണ് ആറ്റിറ്റ്യൂഡ് മാഗസിൻ തിരഞ്ഞെടുത്തത്. 2021ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ‘എറ്റേർണൽസി’ലും ചെറിയൊരു വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates