
നാട് തെരഞ്ഞെടുപ്പ് ചൂടിലാണ്. ഭരണത്തുടര്‍ച്ചയുണ്ടാകുമോ? നേട്ടമുണ്ടാക്കുന്നത് ആര്? ആര്‍ക്കാകും കോട്ടം തട്ടുക? ഇങ്ങനെയുള്ള ചോദ്യങ്ങളും ഉത്തരങ്ങാലും നിറയുകയാണ് തെരുവുകള്‍. അങ്കത്തട്ടില്‍ വീറോടേയും വാശിയോടേയും സ്ഥാനാര്‍ത്ഥികളും മുന്നണികളും പോരടിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലം വരുന്നതോടെ ചില മലയാള ഗാനങ്ങളും നമ്മുടെ ദിനരാത്രങ്ങളുടെ ഭാഗമാകും. ടെലിവിഷനിലും സോഷ്യല്‍ മീഡിയയിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന ചില തെരഞ്ഞെടുപ്പ് ഗാനങ്ങളിലൂടെ...
ഇലക്ഷന്‍ കാലം ഭരിക്കുന്ന പാട്ടുകളിലൊന്ന്. സോഷ്യല്‍ മീഡിയയിലും ചാനലുകളിലുമെല്ലാം രാഷ്ട്രീയത്തിലെ ഉഡായിപ്പുകളേയും വേലത്തരങ്ങളേയും ട്രോളാനും പരിഹസിക്കാനുമൊക്കെ ഉപയോഗിക്കുന്ന ഗാനം. സത്യന്‍ അന്തിക്കാട് ഒരുക്കിയ ഒരു ഇന്ത്യന്‍ പ്രണയകഥയിലെ പാട്ടൊരുക്കിയത് വിദ്യാസാഗറാണ്. രാഷ്ട്രീയത്തിലെ നാടകീയതയെ സര്‍ക്കാസത്തിലൂടെ അവതരിപ്പിക്കുന്ന വരികളെഴുതിയത് റഫീഖ് അഹമ്മദാണ്. ജി ശ്രീറാം ആണ് പാട്ട് അതിമനോഹരമായി ആലപിച്ചിരിക്കുന്നത്. ശ്രീറാമിന്റെ ആലാപനത്തിലെ സര്‍ക്കാസ്റ്റിക് ടോണും, ഫഹദ് ഫാസിലിന്റെ ഭാവങ്ങളും നേതാവ് എന്ന ഗാനത്തെ അനശ്വരമാക്കുന്നതാണ്.
തെരഞ്ഞെടുപ്പ് പ്രചരണത്തിലെ രസങ്ങളും തമാശകളുമെല്ലാം അവതരിപ്പിക്കുന്ന ഗാനം. വെള്ളിമൂങ്ങ എന്ന ചിത്രത്തിന്റെ മൂഡ് അങ്ങനെ തന്നെ ആവാഹിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് ബിജിബാല്‍ ആണ്. പാടിയിരിക്കുന്നത് നജീബ് അര്‍ഷാദ്. കളിയും കാര്യവും സര്‍ക്കാസവുമൊക്കെയുള്ള വരികളെഴുതിയിരിക്കുന്നത് സന്തോഷ് വര്‍മയാണ്. തെരഞ്ഞെടുപ്പ് കാലമായാല്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പാട്ടുകൡലെന്നാണ് വെള്ളിമൂങ്ങയിലെ മാവേലിയ്ക്ക് ശേഷം.
കോളേജ് രാഷ്ട്രീയത്തിന്റെ ആവേശവും തമാശകളുമൊക്കെ അവതരിപ്പിക്കുന്ന ഗാനം. ലാല്‍ ജോസ് ഒരുക്കിയ കാസ്‌മേറ്റ്‌സ് എന്ന എവര്‍ഗ്രീന്‍ സിനിമയിലെ എവര്‍ഗ്രീന്‍ ഗാനം. വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു കൊണ്ട് വോട്ട് ചോദിക്കുന്ന കോളേജ് നേതാക്കളെയാണ് ഈ പാട്ടില്‍ അവതരിപ്പിക്കുന്നത്. അലക്‌സ് പോള്‍ സംഗീതമൊരുക്കിയ പാട്ട് ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാറും പ്രദീപും ചേര്‍ന്നാണ്. കോളേജ് തെരഞ്ഞെടുപ്പിലെ മത്സരചൂട് അതേപടി പാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ തെരഞ്ഞെടുപ്പ് ഗാനമായിരിക്കും ഒരുപക്ഷെ സ്ഥാനാര്‍ത്ഥി സാറാമ്മ എന്ന ചിത്രത്തിലെ ഈ പാട്ട്. വയലാര്‍ രാമവര്‍മ്മ എഴുതിയ ഗാനം പാടി അവതരിപ്പിച്ചിരിക്കുന്നത് അടൂര്‍ ഭാസിയാണ്. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തെ സിനിമയും പാട്ടുമാണെങ്കിലും, കാലങ്ങള്‍ക്ക് ശേഷവും കുരുവിപ്പെട്ടി ട്രോളുകളിലും മറ്റും നിറഞ്ഞു നില്‍ക്കുകയാണ്.
ദിലീപ് നായകനായ രാമലീലയിലേതാണ് ഗാനം. തെരഞ്ഞെടുപ്പിന്റെ ആവേശവും ചൂടുമൊക്കെ പാട്ടിന്റെ വരികളിലും ദൃശ്യങ്ങളിലും കാണാം. അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ബികെ ഹരിനാരായണന്‍ ആണ് പാട്ട് എഴുതിയിരിക്കുന്നത്. മധു ബാലകൃഷ്ണനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates