
രണ്ടാമത്തെ സിനിമയില്‍ നായകന്‍. അവിടുന്നിങ്ങോട്ട് നര്‍ത്തകനായും നായകനായും സഹനടനായും വില്ലനായും വിനീത് ജനഹൃദയം കീഴടക്കി
1985ല്‍ ഐവിശശി സാറിന്റെ 'ഇടനിലങ്ങള്‍ ' എന്ന ചിത്രത്തിലൂടെ സിനിമയില്‍ പ്രവേശിച്ച വിനീത്, തന്റെ രണ്ടാമത്തെ ചിത്രമായ ' നഖക്ഷതങ്ങള്‍ ' എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി. കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കഥയായ ഇടനാഴിയില്‍ ഒരു കാലൊച്ച, പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'ഒരു മുത്തശ്ശി കഥ' എന്നിവയില്‍ അദ്ദേഹം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍, തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി, ഫിലിംഫെയര്‍ അവാര്‍ഡ് സൗത്ത് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടി, ക്ലാസിക്കല്‍ നര്‍ത്തകന്‍, വോയ്സ് ആര്‍ട്ടിസ്റ്റ്, കൊറിയോഗ്രാഫര്‍ എന്നീ നിലകളില്‍ ഏറെ പ്രശസ്തനാണ് തലശ്ശേരിക്കാരന്‍ വിനീത് രാധാകൃഷ്ണന്‍ .
ഭരതന്‍ സംവിധാനം തകരയുടെ തമിഴ് റീമേക്കായ 'ആവാരംപൂ'വിന് പിന്നാലെ വിനീതിനെ ഹരിഹരന്‍ 'സര്‍ഗം' എന്ന ചിത്രം. പിന്നെ കാബൂളിവാല,മാനത്തെ വെള്ളിത്തേര് തുടങ്ങിയ എണ്ണം പറഞ്ഞ നൂറോളം മലയാളം സിനിമകള്‍. സ്വദേശത്തും വിദേശത്തും നടന്ന ഒട്ടനവധി ഷോകളില്‍ മോഹന്‍ലാല്‍-വിനീത് കോംബോ എന്നും നിറഞ്ഞാടിയിരുന്നു.
ജെന്റില്‍മാന്‍, പുതിയ മുഖം, ജാതി മല്ലി, മെയ് മാദം, കാതല്‍ ദേശം തുടങ്ങി എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും മികച്ച പ്രതികരണം നേടിയ അന്‍പതോളം അന്യഭാഷാ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
പൃഥ്വിരാജ് ആദ്യമായി സംവിധായകനായ ലൂസിഫറിലെ വിവേക് ഒബ്റോയിയുടെ കഥാപാത്രത്തിന് ശബ്ദം നല്‍കിയതിന് 2020-ലെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും അതുപോലെതന്നെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ തമിഴ് താരം അര്‍ജുന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് ഡബ്ബ് ചെയ്തതിനും അവാര്‍ഡ് നേടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates