കടലും ആയുർവേദ ചികിത്സയും; മല്ലിക ഷെറാവത്ത് കേരളത്തിലുണ്ട് 

വർഷാവസാനത്തിലെ അവധി ആഘോഷിക്കാനായി എത്തിയതാണ് മല്ലിക
മല്ലിക ഷെറാവത്ത്/ ചിത്രം: ഇൻസ്റ്റ​ഗ്രാം
മല്ലിക ഷെറാവത്ത്/ ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡിലെ സൂപ്പർനായിക മല്ലിക ഷെറാവത്തിന്റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് വേദിയായത് കേരളം.  കേരളത്തിൽ നിന്നുമുള്ള മല്ലികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. വർഷാവസാനത്തിലെ അവധി ആഘോഷിക്കാനായി എത്തിയതാണ് മല്ലിക. 

കോവളം കടപ്പുറത്തുനിന്നുള്ള ചിത്രങ്ങൾ നടി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇവിടെ ഒരു റിസോർട്ടിൽ ആയുർവേദ ചികിത്സയിലാണ് നടി ഇപ്പോൾ. എന്റെ പ്രിയപ്പെട്ട ഇടം എന്നാണ് കേരളത്തിൽ നിന്ന് പകർത്തിയ ചിത്രത്തോടൊപ്പം മല്ലിക കുറിച്ചിരിക്കുന്നത്. 

ഡർട്ടി പൊളിറ്റിക്സ് ആണ് മല്ലികയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. പിന്നീട് വെബ് സീരിസിലും താരം അരങ്ങേറി. ഇപ്പോൾ ബിഗ് സ്ക്രീനിലേക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ് നടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com