കമലയുടെ ചരിത്ര നേട്ടം പത്ത് വര്‍ഷം മുന്‍പ് പ്രവചിച്ച് മല്ലിക ഷെരാവത്ത്, ഫണ്‍ പാര്‍ട്ടിയുടെ ചിത്രം വൈറല്‍ 

കമലയുടെ ചരിത്ര നേട്ടം പത്ത് വര്‍ഷം മുന്‍പ് പ്രവചിച്ച് മല്ലിക ഷെരാവത്ത്, ഫണ്‍ പാര്‍ട്ടിയുടെ ചിത്രം വൈറല്‍ 

പത്ത് വര്‍ഷം മുന്‍പ് ഇരുവരും ഒന്നിച്ച് പങ്കെടുത്ത ഒരു പരിപാടിക്കിടെ മല്ലിക കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്
Published on

മേരിക്കന്‍ വൈസ് പ്രസിഡന്റായി കമല ഹാരിസ് ചരിത്രം കുറിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മുന്നേറ്റം പ്രവചിച്ചിരുന്നു ബോളിവുഡ് നടി മല്ലിക ഷെരാവത്ത്. പത്ത് വര്‍ഷം മുന്‍പ് ഇരുവരും ഒന്നിച്ച് പങ്കെടുത്ത ഒരു പരിപാടിക്കിടെ മല്ലിക കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 2009ലായിരുന്നു അത്. 

സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ആയിരുന്നു അന്ന് കമല. കമലയ്‌ക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ച്‌ അന്ന് മല്ലിക കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു, 'യു എസ് പ്രസിഡന്റാകുമെന്ന് അവര്‍ പറയുന്ന ഒരു വനിതയ്‌ക്കൊപ്പം വിചിത്രമായ ഒരു പരിപാടിയി ആസ്വദിക്കുന്നു, കമല ഹാരിസ്. ചിക്ക്‌സ് റൂള്‍'. 2009 ജൂണ്‍ 23നാണ് ഈ ട്വീറ്റ് മല്ലിക പങ്കുവച്ചിരിക്കുന്നത്. 

മല്ലികയുടെ മുന്‍കാല ട്വീറ്റ് ഇപ്പോള്‍ ഏറെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ പലരും മല്ലികയെ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോഫ്രാ ആര്‍ച്ചറുമായി താരതമ്യം ചെയ്യുന്നുമുണ്ട്. ബൈഡന്‍ യുഎസ് പ്രസിഡന്റാകുമെന്ന് ആറ് വര്‍ഷം മുന്‍പ് ജോഫ്ര പ്രവചിച്ചതാണ് ഇതിന് കാരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com