'എല്ലാം ക്ലീന്‍ ആക്കി, റോഡ് കഴുകി വീട്ടില്‍ പോയപ്പോള്‍ സമയം വെളുപ്പിനു 2.10'; മേയറെ പ്രശംസിച്ച് മല്ലിക സുകുമാരൻ

ആത്മപ്രശംസയും വഴിവിട്ട വാദപ്രതിവാദങ്ങളും അല്ല
Mallika Sukumaran, V V Rajesh
Mallika Sukumaran, V V Rajeshഇൻസ്റ്റ​ഗ്രാം
Updated on
1 min read

തിരുവനന്തപുരം മേയർ വി വി രാജേഷിനെ പ്രശംസിച്ച് നടി മല്ലിക സുകുമാരൻ. ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ക്ഷേത്ര പരിസരവും റോഡും വൃത്തിയാക്കാൻ നേതൃത്വം കൊടുത്തതിനാണ് മല്ലിക സുകുമാരൻ വി വി രാജേഷിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയത്. സഹപ്രവർത്തകർ മാതൃകയാക്കേണ്ട ഭരണാധികാരിയാണ് രാജേഷെന്നും ഈ അഭിപ്രായം വളരെ മുൻപേ തന്നെ താൻ പറഞ്ഞിട്ടുണ്ടെന്നും മല്ലിക പറഞ്ഞു.

‘‘ആത്മപ്രശംസയും വഴിവിട്ട വാദപ്രതിവാദങ്ങളും അല്ല..മറിച്ച് സാധാരണക്കാരുടെ മനസ്സിൽ മങ്ങാതെ, മായാതെ നിൽക്കുന്നത് ഇതുപോലെയുള്ള സൽപ്രവർത്തികളാണ്.... സഹപ്രവർത്തകർ മാതൃകയാക്കേണ്ട ഭരണാധികാരി....ഞാൻ വളരെ മുൻപേ പറഞ്ഞതാണ്..ആരാധ്യനായ മേയർക്ക് അഭിനന്ദനങ്ങൾ...രാജേഷ്... എല്ലാ ഭാവുകങ്ങളും.’’–മല്ലിക സുകുമാരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

വി വി രാജേഷിനെ പ്രശംസിച്ച് കൊണ്ടുള്ള സമൂഹമാധ്യമത്തിലെ പോസ്റ്റർ പങ്കുവച്ചായിരുന്നു മല്ലികയുടെ പ്രതികരണം. ‘‘ഇതാകണം മേയർ. പൊങ്കാല ദിവസം വെളുപ്പിനെ പൊങ്കാല ഇടുന്ന ഭക്തർക്കിടയിൽ എത്തിയ രാജേഷും ടീമും ഭംഗിയായി പൊങ്കാല നടത്തി. ടാങ്കറിൽ വെള്ളം എത്തിച്ചു.

Mallika Sukumaran, V V Rajesh
'ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇക്ക സിനിമയിലെത്തുന്നത്; അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കുന്നുവെന്ന് പറയാൻ യാതൊരു മടിയുമില്ല'

പൊങ്കാല എല്ലാം കഴിഞ്ഞ് റോഡ് എല്ലാം വൃത്തിയാക്കി, കൃത്രിമ മഴ പെയ്യിച്ച് റോഡ് കഴുകി. എല്ലാം പൂർത്തിയാക്കി വീട്ടിൽ പോയപ്പോൾ സമയം അടുത്ത ദിവസം വെളിപ്പിനെ 2.10...ബിഗ് സല്യൂട്ട്.’’–മേയറെ പ്രശംസിച്ച് മല്ലിക പങ്കുവച്ച പോസ്റ്ററിലെ വാക്കുകൾ.

Mallika Sukumaran, V V Rajesh
'തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഞാനും ദൈവവും തമ്മില്‍ ആയിക്കോട്ടെ'; പൊങ്കാലയേക്കാള്‍ തിരക്ക് കമന്റ്‌സില്‍; സെെബർ അറ്റാക്കിനെതിരെ റെനീഷ റഹ്മാന്‍

അതേസമയം പൊങ്കാല അടുപ്പുകൾ കൂട്ടിയ ഇഷ്ടികകൾ ശേഖരിച്ച് പുത്തരിക്കണ്ടം മൈതാനത്തേക്ക് മാറ്റി. കഴിഞ്ഞ വർഷത്തിന് സമാനമായി ലൈഫ് ഭവന പദ്ധതിയിൽ ഉള്ളവർക്കാണ് ഇഷ്ടികകൾ സൗജന്യമായി നൽകുന്നത്. പൊങ്കാലയിടുന്നതിന്റെ ചിത്രങ്ങൾ മല്ലിക സുകുമാരനും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

Summary

Actress Mallika Sukumaran praises the mayor for the post Pongala cleanup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com