'ഞാനൊരു ധനുഷ് ഫാൻ; അദ്ദേഹം പെർ‌ഫോം ചെയ്യുമ്പോൾ അത്ഭുതത്തോടെ നോക്കി നിൽക്കും'

ഈ സിനിമ എനിക്ക് വളരെ സ്പെഷ്യലാണ്.
Mamitha Baiju
Mamitha Baiju എക്സ്
Updated on
1 min read

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയൊട്ടാകെ സെൻസേഷണൽ ആയി മാറിയ നടിയാണ് മമിത ബൈജു. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് കര എന്ന തമിഴ് ചിത്രത്തിൽ മമിത എത്തുന്നത്. ധനുഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഘ്നേഷ് രാജയാണ്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ‌ പുറത്തുവന്നത്. വൻ സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കര ട്രെയ്‍ലർ- ഓഡിയോ ലോഞ്ചിൽ മമിത പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. "ഈ സിനിമ എനിക്ക് വളരെ സ്പെഷ്യലാണ്.

ഇങ്ങനെയൊരു അവസരം എനിക്ക് നൽകിയതിന് വിഘ്നേഷ് രാജയോട് നന്ദി പറയുന്നു. ഈ മൈക്ക് പിടിക്കുമ്പോൾ ശരിക്കും എനിക്ക് പേടിയാണ്. ജി വി പ്രകാശ് കുമാർ സാർ, ഇത് രണ്ടാം തവണയാണ് നമ്മളൊരുമിച്ച് പ്രവർത്തിക്കുന്നത്, വളരെ നന്ദി സർ. ഞാൻ‌ ധനുഷിന്റെ വലിയൊരു ആരാധികയാണ്. അദ്ദേഹം പെർഫോം ചെയ്യുന്നത് ഞാൻ മാറി നിന്ന് അത്ഭുതത്തോടെ നോക്കി നിൽക്കും".- മമിത പറഞ്ഞു.

Mamitha Baiju
'അവസാന നിമിഷവും ജീവിതത്തിലേക്ക് തിരിച്ചുവരാൻ നീ ആഗ്രഹിച്ചു'; സിദ്ധാർഥിനെ ഓർമിച്ച് സീമ ജി നായർ

അതേസമയം കര ട്രെയ്‍ലർ പുറത്തുവന്നതിന് പിന്നാലെ മമിതയ്ക്ക് അഭിനന്ദനപ്രവാഹമാണ്. മമിത എന്ന നടിയുടെ മറ്റൊരു തലമായിരിക്കും പ്രേക്ഷകർക്ക് കാണാൻ‌ കഴിയുക എന്നാണ് സിനിമാ പ്രേക്ഷകരും ആരാധകരും ഒന്നടങ്കം പറയുന്നത്.

Mamitha Baiju
'മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചു, നാട്ടിലെ സല്‍പ്പേര് എല്ലാം പോയി'; വിഡിയോയുമായി ശ്രീവിദ്യ മുല്ലച്ചേരി

പോർ തൊഴിൽ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിഘ്നേഷ് രാജ. ജയറാം, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഏപ്രിൽ 30 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Summary

Cinema News: Actress Mamitha Baiju talks about Dhanush.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com