

സിനിമ സംവിധാനം ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്ന് നടി മമിത ബൈജു. സിനിമയിലെ ഓരോ ചെറിയ കാര്യങ്ങളും താൻ ശ്രദ്ധിക്കാറുണ്ടെന്നും സിനിമയുടെ എല്ലാ വശങ്ങളും തനിക്ക് ഇഷ്ടമാണെന്നും മമിത പറഞ്ഞു. നടി നായികയായെത്തുന്ന കര എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മമിത.
"സിനിമയിലെ ഓരോ ചെറിയ കാര്യങ്ങളും ശ്രദ്ധിക്കുന്നയാളാണ് ഞാൻ. എനിക്ക് അത് ഇഷ്ടമുള്ള കാര്യമാണ്. എനിക്ക് സംവിധാനം ചെയ്യാൻ ഇഷ്ടമാണ്. ആത്മാർഥമായി പറഞ്ഞാൽ എനിക്ക് സംവിധാനം ഇഷ്ടമുള്ള കാര്യമാണ്. സിനിമയുടെ എല്ലാ വശങ്ങളും എനിക്ക് ഇഷ്ടമാണ്.
ഇപ്പോൾ ഒരു സിനിമാറ്റോഗ്രഫറിനൊപ്പം ഞാനിരിക്കുകയാണെങ്കിൽ ഇതെന്താ, അതെന്താ എന്നൊക്കെ ഞാൻ ചോദിക്കും. ചെറിയ കാര്യങ്ങളിൽ പോലും വളരെ കൗതുകമുള്ള ആളാണ് ഞാൻ. അവർ എങ്ങനെയാണ് അതൊക്കെ ചെയ്യുന്നത് എന്നറിയാൻ എനിക്ക് എപ്പോഴും ആകാംക്ഷയുണ്ട്".- മമിത പറഞ്ഞു.
വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന കരയിൽ ധനുഷ് ആണ് നായകനായെത്തുന്നത്. മമിതയ്ക്ക് പുറമേ, സുരാജ് വെഞ്ഞാറമൂട്, ജയറാം, ശ്രീജ രവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പോർ തൊഴിൽ എന്ന ചിത്രത്തിന് ശേഷം വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് കര. ഏപ്രിൽ 30 ന് ചിത്രം തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates