

തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി അഖിൽ മാരാറിന് ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും. അഖിൽ മാരാർ തന്നെയാണ് ഇരുവരുടെയും ആശംസ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ മമ്മൂട്ടിയോട് വോട്ട് അഭ്യര്‍ഥിച്ചിട്ടുമുണ്ട് അഖില്‍. ‘നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണം. നിശബ്ദരാക്കപ്പെട്ട ജനതയുടെ നാവായി മാറണം. തെറ്റുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണം.
പുതിയ കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കണം എന്ന ആഗ്രഹമാണ് മത്സരിക്കാനുള്ള കാരണം. എന്നെ അനുഗ്രഹിക്കണം. എനിക്കൊരു വോട്ട് നല്‍കണം. ഞാന്‍ ഒപ്പം ഉണ്ടാകും’, - എന്നാണ് മമ്മൂട്ടിക്ക് വാട്സ്ആപ്പില്‍ അഖില്‍ മാരാര്‍ അയച്ച മെസേജ്. ഇതിന് ‘ബെസ്റ്റ് വിഷസ്’ എന്നാണ് മമ്മൂട്ടി നല്‍കിയ മറുപടി. അതിന് അഖില്‍ നന്ദിയും പറഞ്ഞിട്ടുണ്ട്.
'ലാലേട്ടാ അനുഗ്രഹിക്കണം, ജനവിധി തേടിയുള്ള മറ്റൊരു മത്സരം'- എന്നാണ് അഖിൽ മോഹൻലാലിന് അയച്ച മെസേജ്. സ്നേഹവും പ്രാർഥനയും എന്നാണ് മോഹൻലാൽ അഖിലിന് മറുപടി നൽകിയിരിക്കുന്നത്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച മാര്‍ച്ച് 16 നാണ് അഖിൽ മോഹൻലാലിന്റെ പിന്തുണ തേടി മെസേജ് ചെയ്തത്.
‘മലയാളത്തിന്റെ മഹാ നടന്മാരുടെ ആശംസകൾ.. ഒരായിരം സ്നേഹം ലാലേട്ടാ. ഒരായിരം സ്നേഹം മമ്മൂക്കാ’, എന്ന കുറിപ്പോടെയാണ് ഈ വാട്സ്ആപ്പ് സ്ക്രീന്‍ഷോട്ടുകള്‍ അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
എന്‍ഡിഎ മുന്നണിയുടെ ഭാഗമായ ട്വന്‍റി 20 യുടെ സ്ഥാനാര്‍ഥിയായിട്ടാണ് അഖില്‍ മാരാര്‍ തൃക്കാക്കരയില്‍ നിന്ന് ജനവിധി തേടുന്നത്. ഉമ തോമസ് ആണ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫിനുവേണ്ടി പുഷ്പ ദാസും മത്സരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates