ബോളിവുഡ് സൂപ്പർതാരങ്ങൾക്കൊപ്പം തിളങ്ങി മലയാള നടി മംമ്ത മോഹൻദാസ്. സൽമാൻ ഖാനും ഷാഹിദ് കപൂറിനും ഒപ്പമുള്ള വിഡിയോ ആണ് മംമ്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. താരങ്ങളെ പരിചയപ്പെട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മംമ്തയെയാണ് വിഡിയോയിൽ കാണുന്നത്.
അബുദാബിയിൽ നടക്കുന്ന ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി (ഐഐഎഫ്എ) അവാർഡ് ചടങ്ങിനു മുന്നോടിയായി നടത്തിയ പ്രസ് കോൺഫറൻസിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരങ്ങൾ. ടൈഗർ ഷറോഫിനൊപ്പമുള്ള ചിത്രവും മംമ്ത പങ്കുവച്ചിട്ടുണ്ട്. സാറ്റിൻ ഈവനിങ് ഡ്രസ്സിൽ അതിസുന്ദരിയായിരുന്നു മംമ്ത. സൽമാൻ ഖാന്റെ ഡിസൈനറായ അഷ്ലെ റെബല്ലോയാണ് വസ്ത്രം ഒരുക്കിയത്.
ബോളിവുഡിലെ നിരവധി താരങ്ങളാണ് പ്രസ് കോൺഫറൻസിൽ പങ്കെടുത്തത്. ജൂൺ 3, 4 തിയതികളിലായാണ് ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് നടക്കുക. അബുദാബിയിലെ യാസ് ഐലന്റിലെ എത്തിഹാദ് അരേനയാണ് ചടങ്ങിന് വേദിയാവുന്നത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates