'മനുഷ്യന് എന്തും സാധ്യമാകും', നായകനായി ആസിഫ് അലി, രാജീവ് രവി ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

ആസിഫ് അലിയെ കൂടാതെ സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്
'മനുഷ്യന് എന്തും സാധ്യമാകും', നായകനായി ആസിഫ് അലി, രാജീവ് രവി ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്
Updated on
1 min read

സിഫ് അലിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. ആസിഫ് അലിയെ കൂടാതെ സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഇവരുടെ മുഖങ്ങളാണ് ചിത്രത്തിന്റെ പോസ്റ്ററിലുള്ളത്. മനുഷ്യന് എന്തു സാധ്യമാകും, ദി സ്കൗൻട്രൽ എന്ന വാക്കും പോസ്റ്ററിൽ ചേർത്തിട്ടുണ്ട്. 

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്‍റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പൊലീസ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി 26ന് തുടങ്ങിയിരുന്നു. കേരളത്തിലും രാജസ്ഥാനിലുമായിട്ടായിരുന്നു ചിത്രീകരണം. 

ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം സുരേഷ് രാജന്‍. എഡിറ്റിംഗ് അജിത്ത് കുമാര്‍ ബി. സംഗീതം ഡോണ്‍ വിന്‍സെന്‍റ്. നിവിൻ പോളിയെ നായകനാക്കിയുള്ള തുറമുഖം പുറത്തെത്തുന്നതിന് മുൻപാണ് രാജീവ് രവി കുറ്റവും ശിക്ഷയും ആരംഭിച്ചത്. തുറമുഖത്തിന്റെ ടീസറും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com