'നന്ദി രശ്മിക, തലയുയര്‍ത്തിനിന്നു സംസാരിച്ചതിന്'; പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍, ഡീപ് ഫേക്കിനെതിരെ നടപടി വേണം

ബ്രിട്ടീഷ്-ഇന്ത്യന്‍ ഇന്‍ഫ്‌ലുവന്‍സറായ സാറ പട്ടേലിന്റെ വീഡിയോയാണ് ഡീപ് ഫേക്കായി ഉപയോഗിച്ചിരിക്കുന്നത്.
ഫോട്ടോ: ഇന്‍സ്റ്റഗ്രാം
ഫോട്ടോ: ഇന്‍സ്റ്റഗ്രാം
Updated on
2 min read

മുംബൈ: ഡീപ് ഫേക്ക് വീഡിയോ പുറത്തു വന്നതില്‍ ശക്തമായി പ്രതികരിച്ച രശ്മിക മന്ദാനക്ക് പിന്തുണയുമായി സിനിമാ ലോകത്തെ നിരവധി പേര്‍ രംഗത്ത്. മൃണാള്‍ താക്കൂര്‍, നാഗ ചൈതന്യ, ഗായിക ചിന്മയി ശ്രീപദ എന്നിവരാണ് രശ്മികക്ക് പിന്തുണയുമായി വന്നിരിക്കുന്നത്. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടത്. അമിതാഭ് ബച്ചനാണ് വീഡിയോ പുറത്ത് വന്നതിന് ശേഷം ആദ്യം പ്രതികരിച്ചത്. നിയമപരമായി തന്നെ നേരിടണമെന്നായിരുന്നു ബച്ചന്റെ പ്രതികരണം. 

തുടര്‍ന്ന് മന്ദാനയും പ്രതികരണവുമായി എത്തി. പലരും നിശബ്ദത പാലിക്കുന്ന ഇത്തരം വിഷയങ്ങളില്‍ പ്രതികരിച്ചതിന് മന്ദാന പ്രശംസ അര്‍ഹിക്കുന്നുവെന്നാണ് മൃണാള്‍ താക്കൂര്‍ പറഞ്ഞത്. ഇത്തരം സംഭവങ്ങളില്‍ ആരും നിശബ്ദരായ കാഴ്ചക്കാരാകരുതെന്നും അദ്ദേഹം മൃണാള്‍ താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ടാണ് ആരും അതിനെക്കുറിച്ച് സംസാരിക്കാത്തതെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ബ്രിട്ടീഷ്-ഇന്ത്യന്‍ ഇന്‍ഫ്‌ലുവന്‍സറായ സാറ പട്ടേലിന്റെ വീഡിയോയാണ് ഡീപ് ഫേക്കായി ഉപയോഗിച്ചിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ നാലുലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ലുവന്‍സറാണ് സാറ പട്ടേല്‍. ഇത്തരം ഒരു സംഭവം നടന്നതില്‍ താന്‍ അസ്വസ്ഥയാണെന്നും തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അവര്‍ ഇന്നലെ രാത്രിയില്‍ തന്നെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വ്യക്തമാക്കി. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതെല്ലാം സത്യമാണെന്ന് വിശ്വസിക്കരുതെന്നും സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോയും ഫോട്ടോയും ഷെയര്‍ ചെയ്യുന്ന പെണ്‍കുട്ടികളുടെ ഭാവിയില്‍ ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു. 

സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഇത് നിരാശാജനകമാണെന്നും ഭാവിയില്‍ എന്താകുമെന്ന ഭയം ഉണ്ടാക്കുന്നുവെന്നും നാഗചൈതന്യ പ്രതികരിച്ചു. ഇതിന്റെ ഇരകളാകുന്ന ആളുകളെ സംരക്ഷിക്കാന്‍ നടപടിയെടുക്കുകയും ഏതെങ്കിലും തരത്തിലുള്ള നിയമം നടപ്പിലാക്കുകയും വേണമെന്നും നാഗചൈതന്യ എക്‌സില്‍ കുറിച്ചു. 

ഇന്ത്യയിലെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള 'അടുത്ത ആയുധം' എന്നാണ് ഡീപ്‌ഫേക്കിനെ ചിന്മയി തന്റെ പോസ്റ്റില്‍ വിശേഷിപ്പിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com