ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

താര വിവാഹത്തിന് ഷാരൂഖ് ഖാനും? സൂപ്പര്‍ താരങ്ങളെ കാത്ത് മഹാബലിപുരം

തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുമെന്നും സൂചനയുണ്ട്
Published on

മഹാബലിപുരം: താര വിവാഹത്തിനൊരുങ്ങി മഹാബലിപുരം. നയന്‍താരയും വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലിലാണ് തെന്നിന്ത്യന്‍ താര വിവാഹം. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങുകള്‍ക്കെത്തുക എന്നാണ് റിപ്പോര്‍ട്ട്. തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുമെന്നും സൂചനയുണ്ട്.അജിത്, സൂര്യ, ചിരഞ്ജീവി, കാര്‍ത്തി, വിജയ് സേതുമതി, സാമന്ത എന്നിവരും വിവാഹത്തിലും പിന്നാലെയുള്ള റിസപ്ഷനിലും പങ്കെടുക്കുമെന്നും സൂചനയുണ്ട്.  ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരാവുന്നത്. 

തിരുപ്പതിയില്‍ വെച്ച് വിവാഹം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് മഹാബലിപുരത്തെ റിസോര്‍ട്ടിലേക്ക് വിവാഹ വേദി മാറ്റിയത്. അനുഷ്‌ക-വിരാട് കോഹ്‌ലി, കത്രീന കൈഫ്-വിക്കി കൗശാല്‍ എന്നിവരുടേത് തുടങ്ങി പല താര വിവാഹങ്ങളും നടത്തിയ ഷാദി സ്‌ക്വാഡ് ഇവന്റ് കമ്പനിയാണ് നയന്‍താര-വിഘ്‌നേഷ് വിവാഹവും ഏറ്റെടുത്തിരിക്കുന്നത്. 

ഗൗതം മേനോനാണ് വിവാഹാഘോഷത്തിന്റെ ഡയറക്ടര്‍ എന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. നെറ്റ്ഫഌക്‌സ് വഴി ഇത് സ്ട്രീം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

ഈ വാർത്ത കൂടി വായിക്കൂ

'മൊബൈല്‍ ഫോണിന് അടിപ്പെടുന്ന കുട്ടികളെ രക്ഷിക്കും'; പുതിയ പദ്ധതിയുമായി കേരള പൊലീസ്
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com