മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ' ആദ്യ ഭാ​ഗം 2022ൽ 

ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസിനെത്തുന്നത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on: 
1 min read

വലിയ താരനിര അണിനിരക്കുന്ന മണിരത്നം ചിത്രം പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം 2022ൽ പുറത്തിറങ്ങും. ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസിനെത്തുന്നത്. കോവിഡിനെത്തുടർന്ന് നിർത്തിവച്ചിരുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം പുതുച്ചേരിയിൽ പുനരാരംഭിച്ചു. 

കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് ഈ നോവൽ. അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ചുരുക്കി, രണ്ടു ഭാഗങ്ങളുള്ള സിനിമയാക്കുകയാണ് ലക്ഷ്യം.

വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർഥിപൻ, ശരത്കുമാർ, ലാൽ, ജയറാം, റഹ്മാൻ, റിയാസ് ഖാൻ, കിഷോർ, പ്രകാശ് രാജ്, പ്രഭു തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. 

ഇളങ്കോ കുമാരവേലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം എ.ആർ. റഹ്മാന്റേതാണ്.  മണിരത്നവും ലൈക പ്രൊ‍ഡക്‌ഷൻസും ചേർന്നാണ് നിർമാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
X

FOLLOW US

ON GOOGLE DISCOVER