manichitrathazhu
മണിച്ചിത്രത്താഴ് ട്രെയിലർവിഡിയോ സ്ക്രീന്‍ഷോട്ട്

'ഒരു മുറൈ വന്ത് പാരായോ'; മണിച്ചിത്രത്താഴ് ട്രെയിലർ

ചിത്രം ഓ​ഗസ്റ്റ് 17ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തും
Published on

ലയാളത്തിന്‍റെ എവർ​ഗ്രീൻ ക്ലാസിക്കുകളിൽ ഒന്നായ മണിച്ചിത്രത്താഴ് ഫോർകെ മികവോടെ റീ-റിലീസിനൊരുങ്ങുകയാണ്. ആരാധകർ പലതട്ടം കണ്ട് ആസ്വദിച്ച ചിത്രം ഓ​ഗസ്റ്റ് 17ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

1993 ഡിസംബർ 25ന് ഫാസിലിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് 31 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിൽ പുത്തൻ സാങ്കേതിക മികവോടെ എത്തുന്നതിന്‍റെ ആകാംക്ഷയിലാണ് ആരാധകർ. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ​ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്‍റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

manichitrathazhu
തങ്കലാന്‍റെ കേരളത്തിലെ പ്രമോഷൻ പരിപാടികൾ റദ്ദാക്കി; ആ തുക വയനാട് ദുരിതബാധിതർക്ക് വേണ്ടി നൽകും

സംവിധായകന്‍ ഫാസിലും നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും റീമാസ്റ്ററിംഗിന് നേതൃത്വം നല്‍കിയ മാറ്റിനി നൌവും ചേര്‍ന്നാണ് ചിത്രം പുറത്തിറക്കുന്നത്. ഇ4 എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് വിതരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com