'ക്യാന്‍സര്‍ വരാന്‍ പ്രാര്‍ത്ഥിച്ചാല്‍ മതി'; ആ മറുപടിയില്‍ അവന്‍ ഔട്ട്! പിന്നെ കണ്ടിട്ടില്ലെന്ന് മണിയന്‍പിള്ള രാജു

ചിലര്‍ വന്ന് ചോദിക്കും, അങ്ങ് വല്ലാതായിപ്പോയല്ലോ, ഒണങ്ങിപ്പോയല്ലോ?
Maniyanpilla Raju
Maniyanpilla Rajuഎക്സ്പ്രസ്
Updated on
1 min read

ആളുകളെ വിഷമിപ്പിക്കുന്ന വാക്കുകളല്ല സന്തോഷിപ്പിക്കുന്ന വാക്കുകളാണ് പറയേണ്ടതെന്ന് മണിയന്‍പിള്ള രാജു. രോഗികളോട് സംസാരിക്കുമ്പോള്‍ വേദനിപ്പിക്കുന്ന വാക്കുകള്‍ക്ക് പകരം ആത്മവിശ്വാസം നല്‍കുന്ന വാക്കുകളാണ് പറയേണ്ടതെന്നും മണിയന്‍പിള്ള രാജു പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

Maniyanpilla Raju
നാല് ദിവസത്തില്‍ 750 കോടി ക്ലബ്ബില്‍; കേരളത്തില്‍ നിന്നും 10 കോടി; ബോക്‌സ് ഓഫീസ് തൂഫാനാക്കി 'ധുരന്ധര്‍ 2'

''മറ്റുള്ളവരെ നമ്മള്‍ സന്തോഷിപ്പിക്കാനേ പാടുള്ളൂ. ബുദ്ധിമുട്ടിക്കാന്‍ പാടില്ല. ഞാന്‍ മനസിലാക്കിയതാണ്. ഞാന്‍ പറഞ്ഞൊരു തമാശ നിങ്ങള്‍ക്ക് വിഷമമുണ്ടാക്കിയെന്ന് അറിഞ്ഞാല്‍ അന്നത്തെ ദിവസം എനിക്ക് ഭയങ്കര സങ്കടമായിരിക്കും. ഞാന്‍ വന്ന് കണ്ട് സോറി പറയും'' മണിയന്‍പിള്ള രാജു പറയുന്നു.

Maniyanpilla Raju
കെഎസ്ആര്‍ടിസി ബസിലെ പടിയുടെ വീതി കുറച്ചത് കേന്ദ്രമെന്ന് ആതിര; ലേശം ഉളുപ്പ് ആകാമെന്ന് സ്‌നേഹ ശ്രീകുമാര്‍

''ഞാന്‍ സര്‍ജറിയും അസുഖവുമൊക്കെ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ചിലര്‍ വന്ന് ചോദിക്കും, അങ്ങ് വല്ലാതായിപ്പോയല്ലോ, ഒണങ്ങിപ്പോയല്ലോ? കഴിഞ്ഞ തവണ കണ്ടതിലും ക്ഷീണിച്ച് പകുതിയായിപ്പോയല്ലോ? എന്തുപറ്റി എന്നൊക്കെ. ഒരു രോഗിയുടെ മുഖത്ത് നോക്കി ചോദിക്കാന്‍ പാടില്ല. രാജു ബെറ്റര്‍ ആയിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അതൊരു ആത്മവിശ്വാസമാണ്.''

''ഈയ്യടുത്ത് ഒരു കല്യാണത്തിന് പോയിരുന്നു. രണ്ട് മൂന്ന് പേരുമായി സംസാരിച്ചു കൊണ്ടുനില്‍ക്കെ കുറച്ച് വണ്ണമുള്ള ഒരാള്‍ വന്ന് എന്റെ പുറത്ത് ഒരൊറ്റ അടി. ഹലോ രാജു! ദേഹം നോവിച്ചുള്ള സ്‌നേഹപ്രകടനം തന്നെ എനിക്ക് ഇഷ്ടമില്ല. എങ്ങനെ ഈ തടി കുറച്ചൂ, ഒന്ന് പറഞ്ഞു തരുമോ എന്ന് ചോദിച്ചു. ഒന്നാമതേ ദേഹത്ത് അടിച്ചതിന്റെ ദേഷ്യത്തിലാണ് ഞാന്‍.'' അദ്ദേഹം പറയുന്നു.

'' അതിന് ക്യാന്‍സര്‍ വരാന്‍ പ്രാര്‍ത്ഥിച്ചാല്‍ മതി' എന്ന് ഞാന്‍ പറഞ്ഞു. അതില്‍ അയാള്‍ ഔട്ടായിപ്പോയി. എനിക്ക് അയാളെ തിരിച്ചടിക്കാന്‍ പറ്റില്ല. പക്ഷെ ആ മറുപടിയില്‍ അയാള്‍ തീര്‍ന്നു. പിന്നെ കണ്ടിട്ടില്ല'' എന്നും മണിയന്‍പിള്ള രാജു പറയുന്നു. .

Summary

Maniyanpilla Raju recalls how he replied to a guy who made fun of his health.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com