മഞ്ജു വാര്യരുടെ 'ഫൂട്ടേജിന്' എ സർട്ടിഫിക്കറ്റ്; ഓ​ഗസ്റ്റ് രണ്ടിന് തിയറ്ററിലേക്ക്

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്
footage  malayalam movie
'ഫൂട്ടേജിന്' എ സർട്ടിഫിക്കറ്റ്
Updated on: 
1 min read

മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഫൂട്ടേജ്. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കിയിരിക്കുകയാണ്. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.

footage  malayalam movie
'ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല'; കേരളക്കരയുടെ സ്നേഹത്തിൽ വീണ് രശ്മിക മന്ദാന; നന്ദി കുറിച്ച് താരം

മനോ​ഹരമായ പോസ്റ്ററിനൊപ്പമാണ് എ സർട്ടിഫിക്കറ്റ് ലഭിച്ച വിവരം അണിയറ പ്രവർത്തകർ അറിയിച്ചത്. മരത്തിന്റെ വള്ളിയുടെ രൂപത്തിലാണ് പോസ്റ്ററിൽ എ എഴുതിചേർത്തത്. മഞ്ജുവിനൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ വിശാഖ് നായരും ഗായത്രി അശോകും പോസ്റ്ററിലുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ശ്രദ്ധനേടിയിരുന്നു. ത്രില്ലർ ചിത്രമാണ് എന്നാണ് ടീസർ നൽകുന്ന സൂചന. ഓഗസ്റ്റ് 2 നു പുറത്തിറങ്ങുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിര, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ പ്രേക്ഷകർക്കു സുപരിചിതനാണ് സൈജു ശ്രീധർ. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER