"സമ്മർ ഇൻ ബത് ലഹേമിൽ കണ്ട അതേ മഞ്ജു"; ലളിതം സുന്ദരത്തിലെ ഫാമിലി ​ഗാനം ഏറ്റെടുത്ത് ആരാധകർ, വിഡിയോ 

ബിജിബാൽ സംഗീതം പകർന്ന് നജീം അർഷാദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ഞ്ജു വാര്യർ - ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന 'ലളിതം സുന്ദരം' എന്ന ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം റിലീസായി. "മേഘജാലകം തുറന്നു നോക്കിടുന്നുവോ..." എന്നാരംഭിക്കുന്ന ഹൃദ്യമായ ഗാനമാണ് റിലീസായത്. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന് നജീം അർഷാദ് ആണ് ആലപിച്ചിരിക്കുന്നത്. 

 സെെജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം എത്തും. 

പലകാരണങ്ങളും കൊണ്ടും ലളിതം സുന്ദരം തനിക്ക് വളരെ സ്പെഷ്യൽ ആണെന്നാണ് മഞ്ജുവിന്റെ വാക്കുകൾ. സഹോദരന്റെ സംവിധായക അരങ്ങേറ്റം എന്ന നിലയിലും തന്റെ ഏറ്റവും പ്രിയപ്പെട്ട നടനൊപ്പം സ്ക്രീനിൽ ഒന്നിച്ചെത്തുന്നു എന്നതിലും സന്തോഷമുണ്ടെന്നാണ് മഞ്ജു കുറിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com