തമിഴിൽ വീണ്ടും മഞ്ജു: ‘മിസ്റ്റർ എക്സ്' ആരംഭിച്ചു

ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്
മഞ്ജു വാരിയർ, ആര്യ, ഗൗതം കാർത്തി/ ഫെയ്‌സ്‌ബുക്ക്
മഞ്ജു വാരിയർ, ആര്യ, ഗൗതം കാർത്തി/ ഫെയ്‌സ്‌ബുക്ക്
Updated on
1 min read

നു ആനന്ദ് സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ ‘മിസ്റ്റർ എക്സി’ലൂടെയാണ് മഞ്ജു വാരിയർ വീണ്ടും തമിഴകത്തെത്തുന്നത്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്. പ്രിൻസ് പിക്ചേഴ്സ് ആണ് നിർമാണം. അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്കു ശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് മിസ്റ്റർ എക്സ്. ആക്ഷന് പ്രധാന്യം നൽകുന്ന ചിത്രത്തിന്റെ ആക്‌ഷൻ കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവയാണ്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ശരത്കുമാർ, അനഘ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി​ഗ് ബജറ്റിലൊരുങ്ങുന്ന സിനിമ ഇന്ത്യയ്‌ക്ക് പുറമേ ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളിലായി ചിത്രീകരിക്കും. വിഷ്ണു വിശാലിനെ നായകനാക്കി ഒരുക്കിയ എഫ്ഐആറിനു ശേഷം മനു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ദിപു നൈനാൻ തോമസ് ചിത്രത്തിന്റെ സം​ഗീതം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
Manju Warrier, Odiyan, Prithviraj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com