മഞ്ഞക്കിളികളായി മഞ്ജുവും സംയുക്തയും ഒപ്പം ​ഗീതുവും; മനം കവർന്ന് ​'ഗേൾസ് ​ഗ്യാങ് '

തന്റെ ഉറ്റ സുഹൃത്തുക്കൾക്കൊപ്പമുള്ള മഞ്ജുവിന്റെ ചിത്രമാണ് ആരാധകരുടെ മനം കവരുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

സിനിമയിൽ നിരവധി സുഹൃത്തുക്കളുള്ള നടിയാണ് മഞ്ജു വാര്യർ. അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഒത്തുകൂടാനും താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ തന്റെ ഉറ്റ സുഹൃത്തുക്കൾക്കൊപ്പമുള്ള മഞ്ജുവിന്റെ ചിത്രമാണ് ആരാധകരുടെ മനം കവരുന്നത്. 

നടി സംയുക്ത വർമയ്ക്കും നടിയും സംവിധായകയുമായ ​ഗീതു മോഹൻദാസിനൊപ്പമുള്ളതാണ് താരത്തിന്റെ ചിത്രം. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്കായി പോസ് ചെയ്യുന്ന പ്രിയ നായികമാരെയാണ് ചിത്രത്തിൽ കാണുന്നത്. എക്കാലത്തേയും സുഹൃ‌ത്തുക്കൾ, എന്തിനേയും അഭിമുഖീകരിക്കുന്നവർ- എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

മഞ്ഞ വസ്ത്രങ്ങളിൽ അതിസുന്ദരികളാണ് മഞ്ജു വാര്യരും സംയുകതയും. ബ്ലാക്ക് ജീൻസും സ്ലീവ്ലസ് ബനിയനും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ​ഗീതു മോഹൻദാസ്. നിരവധി പേരാണ് താരസുന്ദരികളുടെ ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com