'റൈഡർമാരെ ക്ഷമിക്കൂ, ശരിയായ ബൂട്ട് ധരിക്കാനായില്ല'; കാട്ടിലൂടെ മഞ്ജുവിന്റെ ബൈക്ക് റൈഡ്

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജുവിന്റെ ബൈക്ക് റൈ‍ഡ് ചിത്രങ്ങളാണ്
മഞ്ജു വാര്യർ/ഫോട്ടോ: ഫെയ്സ്ബുക്ക്
മഞ്ജു വാര്യർ/ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

ബൈക്കിനോടുള്ള മഞ്ജു വാര്യരുടെ പ്രണയം തുടങ്ങുന്നത് അടുത്തിടെയാണ്. അക്ഷയ് കുമാറിനൊപ്പമുള്ള ബൈക്ക് യാത്രയാണ് താരത്തിന്റെ മനസു മാറ്റിയത്. അതിനു പിന്നാലെ താരം ബൈക്ക് ഓടിക്കാൻ പഠിച്ച് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി. കൂടാതെ ബിഎംഡബ്ല്യൂവിന്റെ സൂപ്പർബൈക്കും താരം വാങ്ങി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജുവിന്റെ ബൈക്ക് റൈ‍ഡ് ചിത്രങ്ങളാണ്. 

കാട്ടിനുള്ളിൽ ബൈക്ക് റൈഡ് നടത്തുന്ന മഞ്ജുവിനെയാണ് ചിത്രങ്ങളിൽ കാണുന്നത്. റൈ‍‍ഡിങ് ​ഗിയർ ധരിച്ചാണ് മഞ്ജു ഡ്രൈവ് ചെയ്യുന്നത്. എന്നാൽ ധരിച്ചിരിക്കുന്ന ബൂട്ടിൽ മാത്രം ചെറിയ പാളിച്ചയുണ്ട്. ശരിയായ റൈഡിങ് ​ഗിയർ ധരിക്കാത്തതിന് റൈഡർ സുഹൃത്തുക്കളോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് താരം. ചില പ്രത്യേക സാഹചര്യങ്ങൾ മൂലം റൈഡിങ് ബൂട്ട് ധരിക്കാനായില്ല എന്നാണ് മഞ്ജു കുറിച്ചത്. അജിത് കുമാർ പ്രചോദനമാണെന്നും താരം കുറിക്കുന്നുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. 

നേരത്തെ ബിഎംഡബ്ല്യു ബൈക്കിൽ സൗബിൻ ഷാഹിറുമൊത്ത് നൈറ്റ് ഡ്രൈവ് നടത്തുന്ന ചിത്രങ്ങളും മഞ്ജു വാര്യർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചർ ടൂറർ 1250 ജിഎസ്സാണ് മ‍ഞ്ജുവിന്റെ ബൈക്ക്. ‌ദൂരയാത്രകൾക്കും ഓഫ് റോഡ് യാത്രകൾക്കും ഒരുപോലെ ഇണങ്ങിയ ആർ 1250 ജിഎസ് ബൈക്ക് പ്രേമികളുടെ ഇഷ്ട വാഹനമാണ്. 1254 സിസി എൻജിനാണ് വാഹനത്തിനു കരുത്തു പകരുന്നത്. 136 ബിഎച്ച്പിയാണ് ബൈക്കിന്റെ കരുത്ത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanchita Ugale, Sushant Singh Rajput
Arya, Karuppu
Dridam
Santhy Balachandran, Murali Gopy
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com