'മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറിന്റെ തനി സ്വരൂപം’: മഞ്ജു വാര്യരുടെ വിഡിയോയുമായി റിമ കല്ലിങ്കൽ

‘രണ്ട് കാഴ്ചപ്പാടുകൾ, ഒരു സത്യം’ എന്ന അടിക്കുറിപ്പോടെയാണ് റിമയുടെ പോസ്റ്റ്
MANJU WARRIER
മഞ്ജു വാര്യരുടെ വിഡിയോവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on: 
1 min read

സോഷ്യൽ മീഡിയയിൽ റിമ കല്ലിങ്കൽ പങ്കുവച്ച മഞ്ജു വാര്യരുടെ വിഡിയോ വൈറലാകുന്നു. താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന്റെ നേർക്കാഴ്ചയാണ് ദൃശ്യങ്ങൾ. ‘രണ്ട് കാഴ്ചപ്പാടുകൾ, ഒരു സത്യം’ എന്ന അടിക്കുറിപ്പോടെയാണ് റിമയുടെ പോസ്റ്റ്. മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന ഫുട്ടേജിന്റെ പ്രമോഷന്റെ ഭാ​ഗമായുള്ളതാണ് വിഡിയോ.

മഞ്ജുവിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. ‘മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറിന്റെ തനി സ്വരൂപം’ എന്ന അടിക്കുറിപ്പിലാണ് വിഡിയോ പ്രചരിക്കുന്നത്. താരം കൈകൊണ്ട് കാമറ തട്ടിമാറ്റിയെന്നും ആരോപിക്കുന്നുണ്ട്. എന്നാൽ ഈ സംഭവത്തിന് മറുവശമുണ്ടെന്നാണ് വിഡിയോയിൽ കാണിക്കുന്നത്.

ഫോണിൽ സംസാരിച്ചു നിൽക്കുന്ന മഞ്ജു വാര്യരുടെ അടുത്തേക്ക് രണ്ട് പേർ എത്തി വിഡിയോ എടുക്കാൻ ശ്രമിക്കുകയാണ്. ‘തിരക്കുണ്ട്, എയർപോർട്ടിൽ എത്തേണ്ടതുണ്ട്’ എന്ന് താരം പറയുന്നുണ്ട്. എന്നാൽ ഇത് ശ്രദ്ധിക്കാതെ താരത്തോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയാണ് അവർ. ഒഴിവായി പോകാൻ ശ്രമിക്കുന്ന മഞ്ജുവിനോട് ‘ജാഡയോണല്ലോ ചേച്ചി’ എന്ന് പ്രകോപനപരമായി അവർ ചോദിക്കുന്നു. ഇതാണ് വിഡിയോയുടെ ആദ്യഭാഗത്തുള്ളത്. പിന്നാലെ മഞ്ജുവിന്റെ ആംഗിളിൽ നിന്നുള്ള ദൃശ്യവും കാണാനാകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫുട്ടേജിലെ താരങ്ങളായ നടൻ വിശാഖ് നായരും നടി ഗായത്രി അശോകുമാണ് മഞ്ജുവിന്റെ വിഡിയോ പകർത്താൻ ശ്രമിക്കുന്നത്. പ്രമുഖരുടെ സ്വകാര്യതയെ മാനിക്കാതെ ക്യാമറയും മൈക്കുമായി ചെന്ന് വിഡിയോ പകർത്തി അനാവശ്യ അടിക്കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന പാപ്പരാസി പ്രവണതയോടുള്ള പ്രതികരണമായാണ് വിഡിയോ പുറത്തുവന്നിരിക്കുന്നത്. വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com