മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്ക് ഇന്ന് 43ാം പിറന്നാൾ. പ്രിയതാരത്തിന് ആശംസകളുമായി നിരവധി സുഹൃത്തുക്കളും ആരാധകരുമാണ് കുറിപ്പുകൾ പങ്കുവെച്ചിരിക്കുന്നത്. മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളായ സംയുക്ത വർമയും ഗീതു മോഹൻദാസും പൂർണിമ ഇന്ദ്രജിത്തും ഭാവനയും പിറന്നാൾ ആശംസകളുമായി എത്തി.
തനിക്ക് നേരെ ഉയരുന്ന രൂക്ഷമായ വിമർശനങ്ങളെ തന്റെ ജോലിയിൽ പ്രയോഗിച്ച് കൂടുതൽ കഴിവുറ്റവളാവുകയാണ് മഞ്ജു വാര്യർ എന്നാണ് ഗീതു മോഹൻദാസ് കുറിച്ചത്. "കഠിനമായ വിമർശനങ്ങൾ നിരന്തരം കേൾക്കുന്നത് എളുപ്പമല്ല, എനിക്കറിയാം...പക്ഷേ അത് പ്രസന്നതയോടെ കേട്ട്, നിന്റെ ജോലിയിൽ പ്രയോഗിച്ച് വളരെ മനോഹരമായി അതിനെ കീഴടക്കി, ഒരു വ്യക്തിയെന്ന നിലയിൽ നീ എത്രമാത്രം സുരക്ഷിതയാണെന്നും നിന്റെ കഴിവിൽ എത്ര മിടുക്കിയാണെന്നും ഒരു അഭിനേതാവെന്ന നിലയിൽ നിന്റെ വളർച്ചയിൽ നീ എത്രത്തോളം പ്രതിബദ്ധയുള്ളവളാണെന്നും കാണിച്ചുകൊടുത്തു. നിന്നെ മികച്ചതാക്കാൻ പ്രേരിപ്പിക്കുന്നത് തുടരുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു, കാരണം നിന്റെ മികച്ചത് ഇനിയും വരാനിരിക്കുന്നതായി ഞാൻ വിശ്വസിക്കുന്നു, മാത്രമല്ല അത് വളരെ വേഗം വരുമെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു. ഇന്ന് നിന്റെ ജന്മദിനത്തിൽ ഞാൻ പറയുന്നു നീ എന്റെ ഗാഥാ ജാം മാത്രമല്ല, നീ എന്റെ നിധിയാണ്"- ഗീതു കുറിച്ചു.
മഞ്ജുവും ഒന്നിച്ചുള്ള വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പൂർണിമയുടെ ആശംസ. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്. നിന്നിൽ ഒരുപാട് പ്രകാശമുണ്ട്. പൂക്കൾ നിന്റെ നേർക്കാണ് വളരുന്നത് എന്ന കുറിപ്പിലായിരുന്നു സംയുക്ത വർമ തന്റെ ഉറ്റ സുഹത്തിന് ആശംസകൾ കുറിച്ചത്. ഹാപ്പി ബർത്ത്ഡേ മഞ്ജു ചേച്ചി എന്ന കുറിപ്പിലാണ് ഭാവന ആശംസ കുറിച്ച്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
