'മകള്‍ക്ക് വേണ്ടി മദ്യം വേണ്ടെന്ന് വച്ചു; അവസാനം കഴിച്ച് ആ സിനിമ കഴിഞ്ഞ് പിരിയുമ്പോള്‍'; മനസ് തുറന്ന് മനോജ് കെ ജയന്‍

സെറ്റില്‍ പോയാലും കഴിക്കുന്നില്ലെന്ന് തീരുമാനിച്ചു.
Manoj K Jayan
Manoj K Jayan
Updated on
1 min read

മദ്യപാനം നിര്‍ത്തിയതിനെക്കുറിച്ച് മനോജ് കെ ജയന്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് മനോജ് കെ ജയന്‍. വില്ലനായും നായകനായും സഹനടനായും കയ്യടി നേടി. വര്‍ഷങ്ങള്‍ മുമ്പ് മദ്യപിച്ചിരുന്നുവെങ്കിലും പിന്നീട് നിര്‍ത്തിയെന്നാണ് മനോജ് കെ ജയന്‍ പറയുന്നത്.

Manoj K Jayan
സുഹാസിനി വീണ്ടും മലയാളത്തില്‍; പ്രധാന വേഷത്തില്‍ കനി കുസൃതിയും; 'അഞ്ചാം പ്രമാണം' ആരംഭിച്ചു

മുമ്പൊരിക്കല്‍ അമൃത ടിവിയില്‍ എംജി ശ്രീകുമാര്‍ അവതാരകനായി എത്തിയ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് മനോജ് കെ ജയന്‍ മനസ് തുറന്നത്. അവസാനമായി മദ്യപിച്ചത് അനന്തഭദ്രത്തിന്റെ ചിത്രീകരണം കഴിഞ്ഞപ്പോഴാണെന്നാണ് മനോജ് കെ ജയന്‍ പറയുന്നത്. മകള്‍ക്ക് വേണ്ടിയാണ് മദ്യപാനം നിര്‍ത്തിയതെന്നും മനോജ് കെ ജയന്‍ പറയുന്നുണ്ട്.

Manoj K Jayan
'മോഹന്‍ലാല്‍, വിജയ്, പിന്നെ ഹാഷിറും...'; മമ്മൂട്ടിയ്ക്കും രജനിക്കും കിട്ടാക്കനിയായ എലൈറ്റ് ക്ലബ്ബില്‍ വാഴ 2

''ഞാന്‍ അവസനമായി ഒരു സ്‌മോള്‍ അടിച്ച് പിരിഞ്ഞത് ആ സിനിമയിലാണ്. അനന്തഭദ്രത്തിനും രാജമാണിക്യത്തിനും ശേഷം ഞാന്‍ മദ്യപിച്ചിട്ടില്ല. ഞാന്‍ രണ്ട് പെഗ്ഗ് ഒക്കയേ കഴിക്കുകയുണ്ടായിട്ടുള്ളൂ. കേരളത്തിലെ ഒരു ബാറിലും ഞാന്‍ പോകാറില്ല. ഞാന്‍ എന്റേതായ സ്‌പേസില്‍ ചെറിയൊരു കോണിയാക്കും വാങ്ങി ഞാന്‍ തന്നെ സോഡയും ഒഴിച്ച് ഞാന്‍ തന്നെയിരുന്ന് ടിവി കാണും. ഞാനും ഞാനും മാത്രം'' താരം പറയുന്നു.

''മോള്‍ വളര്‍ന്നു വന്നപ്പോള്‍ നിര്‍ത്തിയതാണ്. മകള്‍ ഒന്നിലോ രണ്ടിലോ എത്തിയപ്പോള്‍ ഞാന്‍ കരുതി ഇനി വേണ്ട എന്ന്. സെറ്റില്‍ പോയാലും കഴിക്കുന്നില്ലെന്ന് തീരുമാനിച്ചു. പതിനാറ് വര്‍ഷമായി. ബിയറും ഷാംപെയ്‌നും പോലുമില്ല. പുകവലിയുമില്ല കള്ളുകുടിയുമില്ല'' എന്നും മനോജ് കെ ജയന്‍ പറയുന്നു.

Summary

Manoj K Jayan stopped drinking for his daughter. Had his last peg after Ananthabhadram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com