മൂന്ന് അല്ല നാല് കുട്ടികൾ; മക്കൾക്കൊപ്പം റീൽസ് ചെയ്‌ത് മനോജ് കെ ജയൻ, വിഡിയോ

സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം
മനോജ് കെ ജയൻ മക്കൾക്കൊപ്പം/ ഇൻസ്റ്റ​ഗ്രാം
മനോജ് കെ ജയൻ മക്കൾക്കൊപ്പം/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

മക്കൾക്കൊപ്പം റീൽസിൽ വൈറലായി നടൻ മനോജ് കെ ജയൻ. കുഞ്ഞാറ്റ, ആശയുടെ മകൾ, മനോജിന്റെയും ആശയുടെയും മകൻ എന്നിവർക്കൊപ്പം ഉല്ലസിക്കുന്ന താരത്തിന്റെ വിഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. വിഡിയോയിൽ മൂന്ന് അല്ല നാല് കുട്ടികളാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. ഭാര്യ ആശയെ തിരക്കിയും പലർ കമന്റുകൾ ചെയ്‌തിട്ടുണ്ട്. 

മക്കളുടെ പഠനാവുമായി ബന്ധപ്പെട്ട് മനോജിന്റെ ഭാര്യ കഴിഞ്ഞ കുറച്ചു നാളുകളായി വിദേശത്തായിരുന്നു. ഷൂട്ടിങ് ഒഴിവുകളിൽ മനോജും ഇവിടെയ്‌ക്ക് പോകും. ശിശുദിനാശംസകൾ നേർന്ന് പോസ്റ്റ് ചെയ്‌ത വിഡിയോയ്‌ക്ക് താഴെ നിരവധി ആളുകളാണ് കമന്റു ചെയ്‌തത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഭാര്യയ്‌ക്കും മക്കൾ‌ക്കുമൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും ആരാധകരുമായി പങ്കുവെക്കാറുണ്ട്.  

വിദോശത്തെ പഠനം പൂർത്തിയാക്കി കുഞ്ഞാറ്റ അടുത്തിടെ ഉർവശിയെ കാണാൻ ചെന്നൈയിലെ വീട്ടിൽ എത്തിയിരുന്നു. മകൾ വന്ന സന്തോഷം സോഷ്യൽമീഡിയ വഴി ഉർവശിയും പങ്കിവെച്ചിരുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ജയിലർ ആണ് മനോജ് കെ ജയന്റെതായി റിലീസ് ആയ അവസാന ചിത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER