

നടന് ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പമുള്ള അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോയ സംഭവത്തില്‍ വിശദീകരണവുമായി നടി മറീന മൈക്കിള്‍ കുരിശിങ്കല്‍. താന്‍ പറയാന്‍ വന്ന കാര്യം കേള്‍ക്കാന്‍ പോലും തയ്യാറാവാതിരുന്നതിനാലാണ് എഴുന്നേറ്റ് പോയത് എന്നാണ് നടി പറഞ്ഞത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് മറീന തന്റെ ഭാഗം വിശദീകരിച്ചത്.
എല്ലാ ആണുങ്ങളും മോശമാണ് എന്ന രീതിയില്‍ അല്ല താന്‍ സംസാരിച്ചതെന്നും അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നതായും മറീന പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം വ്യക്തമാക്കിയത്. അഭിമുഖത്തില്‍ പറയാന്‍ പോയ കാര്യങ്ങള്‍ മറീന വ്യക്തമാക്കുകയും ചെയ്തു.
മറീനയുടെ വാക്കുകള്‍
ഈ ഇന്റര്‍വ്യൂ വന്നതിനു ശേഷം ഒരുപാട് കോളുകള്‍ വരുന്നുണ്ട്. സ്‌ക്രിപ്റ്റഡാണ് എന്നാണ് പലരും പറയുന്നത്. എന്നാല്‍ ഇത് സ്‌ക്രിപ്റ്റഡ് അല്ല. എനിക്കുണ്ടായ ഒരു മോശം അനുഭവം ഞാന്‍ സംസാരിച്ചതാണ്. സിനിമയുടെ റിലീസിനെ ബാധിക്കരുത് എന്ന് കരുതിയാണ് ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നത്.
പ്രതികരിക്കാനാവാത്ത സാഹചര്യത്തിലാണ് ഞാന്‍ ഇറങ്ങിപ്പോകുന്നത്. ഞാന്‍ എന്താണ് പറയാന്‍ വന്നത് എന്നതു പോലും മനസിലാക്കിയില്ല എന്ന് എനിക്കുതോന്നി. അതുകൊണ്ടാണ് എഴുന്നേറ്റ് മാറിയത്. എനിക്ക് അത് പറയുമ്പോള്‍ തന്നെ ബുദ്ധിമുട്ടാവുകയാണ്. ഇന്റര്‍വ്യൂവിന്റെ അടിയില്‍ വന്നിരിക്കുന്ന കമന്റുകള്‍ എല്ലാം ആണുങ്ങള്‍ക്കെതിരെ പറഞ്ഞു, ഇവള്‍ ഫെമിനിസ്റ്റാണ്, ഇവള്‍ ഇരവാദം ഇറക്കുകയാണ് എന്നൊക്കെയാണ്. എല്ലാ ആണുങ്ങളും എന്നല്ല ഞാനത് പറഞ്ഞത്. എന്റെ സുഹൃത്തായിട്ടുള്ള ഷൈന്‍ ടോം ചാക്കോയെ പോലുമല്ല ഞാന്‍ പറഞ്ഞത്. ചിലആളുകളെക്കുറിച്ചാണ്. ആ ചില ആളുകള്‍ ആണുങ്ങളായതുകൊണ്ടാണ് ആണുങ്ങള്‍ എന്ന് പറഞ്ഞത്. ഏതെങ്കിലും ആര്‍ട്ടിസ്റ്റുകള്‍ക്കോ നിങ്ങള്‍ക്കോ അതുകാരണം ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ പറയുന്നു.
അന്ന് എനിക്ക് പറയാന്‍ വന്ന കാര്യം പൂര്‍ണമാക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഒരു സിനിമ ചെയ്യുകയായിരുന്നു തിരുവനന്തപുരത്ത്. ആ സിനിമയില്‍ രണ്ട് നടന്മാരുണ്ടായിരുന്നു. അവര്‍ക്ക് കാരവന്‍ കൊടുത്തിരുന്നു. എനിക്ക് ഒരു റൂമാണ് തന്നത്. അതില്‍ പ്രോപ്പറായ ബാത്ത്‌റൂം പോലുമില്ല. എനിക്ക് അന്ന് പിരിയഡ്‌സ് ആയിട്ട് ഇരിക്കുകയായിരുന്നു. ആ സമയത്ത് ഒരു മുറിയുണ്ടെങ്കിലും ഒരു ബാത്ത്‌റൂം കൂടി വേണമെന്ന് ആഗ്രഹിക്കുമല്ലോ . ഫിസിക്കലി അത്ര ബുദ്ധിമുട്ടുള്ള സമയമാണ്. ഞാന്‍ ഈ പ്രശ്‌നത്തെക്കുറിച്ച് ആ നടന്മാരോട് സംസാരിച്ചു. അവര്‍ അതിനെ നല്ല രീതിയിലാണ് എടുത്തത്. അവരുടെ മനസ്സലിവുകൊണ്ട് എന്നോട് കാരവന്‍ ഉപയോഗിച്ചുകൊള്ളാന്‍ പറഞ്ഞു. എന്നാല്‍ എനിക്ക് അത് കംഫര്‍ട്ടബിളായില്ല. അവര്‍ക്ക് കൊടുത്തതാണല്ലോ എന്നോര്‍ത്ത് അതിനു പുറകെ പോയില്ല.
ഞാന്‍ ആണുങ്ങള്‍ക്കെതിരെയല്ല സംസാരിച്ചത്. അവരുടെ പേരെടുത്ത് പറഞ്ഞാല്‍ പോലും ആ സാഹചര്യത്തില്‍ നെഗറ്റീവാകും എന്ന് എനിക്ക് തോന്നിപ്പോയി. ഇത് ഒരു സംഭവം മാത്രമല്ല. ഷൈന്‍ തന്നെ പറയുന്നുണ്ട്. വിവേകാനന്ദന്‍ വൈറലാണ് സിനിമയുടെ ലൊക്കേഷനില്‍ വച്ച് ഞങ്ങള്‍ക്ക് നല്ല കാരവാന്‍ കൊടുത്തില്ലേ എന്ന് ഷൈന്‍ വിളിച്ച് ചോദിച്ചെന്ന്. സഹനടന്മാര്‍ക്ക് നല്ല സൗകര്യം ചെയ്തുകൊടുത്തില്ലേ എന്ന് ചോദിക്കുന്നതുതന്നെ അങ്ങനെ സംശയമുള്ളതുകൊണ്ടാണ്.
എപ്പോഴും ഞാന്‍ സുരക്ഷിതയായിട്ട് ഇരിക്കാന്‍ ആഗ്രഹിക്കാറുണ്ട്. തിരുവനന്തപുരത്തുവച്ച് ഷൂട്ടിങ് നടന്ന സിനിമയില്‍ അവര്‍ എനിക്ക് താമസമൊരുക്കിയത് ഒരു ബാര്‍ഹോട്ടലിലാണ്. രണ്ട് ദിവസം ഷൂട്ട് കഴിഞ്ഞ് വന്നപ്പോള്‍ അവിടെ നിറച്ച് കള്ളുകുടിച്ച ആളുകളാണ് ഹോട്ടലിന് താഴെ. ഞാന്‍ ഓടിയാണ് അകത്തുകയറിയിരുന്നത്. പിന്നീട് എനിക്ക് റൂമില്‍ നിന്ന് പുറത്തിറങ്ങാനാവില്ല. താഴെ നിറച്ച് ആളുകളാണ്. ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി പുറത്തിറങ്ങുമ്പോള്‍ അവര്‍ എന്നെ ഒന്നും പറയേണ്ട ഉപദ്രവിക്കേണ്ട എന്നൊക്കെ കരുതിയാണ്. ഹോട്ടല്‍ മാറ്റിത്തരുമോ എന്ന് ഞാന്‍ അവരോട് ചോദിച്ചിരുന്നു. വീട്ടില്‍ പോയി തിരിച്ചു ചെന്നപ്പോഴും റൂമില്ല എന്നാണ് അവര്‍ പറഞ്ഞത്. അവസാനം ഞാന്‍ തന്നെ മറ്റൊരു ഹോട്ടലില്‍ സംസാരിച്ച് റൂം വാങ്ങിയെടുത്തു. എന്നെ ആരെങ്കിലും കയറിപ്പിടിക്കുകയോ മറ്റോ ചെയ്ത് പരാതി പറഞ്ഞാല്‍ നിങ്ങള്‍ ചോദിച്ച് വാങ്ങിക്കണമായിരുന്നു എന്നേ പറയുകയൊള്ളൂ. ഞാന്‍ തന്നെ അതിനുവേണ്ടി ഫൈറ്റ് ചെയ്യണം. ഇങ്ങനെ പറയേണ്ടിവരുന്നതിന്റെ ഗതികേടാണ് ഞാന്‍ സംസാരിക്കുന്നത്. അല്ലാതെ ആണുങ്ങള്‍ എല്ലാവരും എന്നോട് മോശമായി പെരുമാറി എന്നല്ല. നടിമാരില്‍ നിന്നുണ്ടോകുന്ന മോശം അനുഭവത്തേക്കുറിച്ചും ഞങ്ങള്‍ പറയുന്നുണ്ട്. ഇത് ഫെമിനിസം അല്ല, ഗതികെട്ട അവസ്ഥയാണ്. നമ്മുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ചോദിച്ചുവാങ്ങേണ്ട അവസ്ഥയാണ്. ഈ സമയത്ത് സംസാരിക്കാന്‍ പോലും സമ്മതിക്കുകയോ അത് കേള്‍ക്കാന്‍ പോലും ആള്‍ക്കാരില്ല എന്ന് തോന്നുമ്പോള്‍ എഴുന്നേറ്റ് പോവുക അല്ലാതെ എനിക്ക് നിവൃത്തിയുണ്ടായിരുന്നില്ല.
ഞാന്‍ ഭയങ്കര ബോള്‍ഡാണ് എന്ന് ഫേക്ക് ചെയ്ത് എനിക്ക് മടുത്തു. ഞാന്‍ അത്ര ബോള്‍ഡ് ഒന്നുമല്ല, ഞാന്‍ ഭയങ്കര സെന്‍സിറ്റീവാണ്. വീട്ടുകാരുടെ പ്രാര്‍ത്ഥന കൊണ്ടോ ഒരു ധൈര്യം കൊണ്ടോ ആണ് ഞാന്‍ സര്‍വൈവ് ചെയ്ത് പോകുന്നത്. ആള്‍ക്കാരെന്നോട് മോശമായി സംസാരിക്കരുതെന്ന് കരുതി ഞാന്‍ തന്നെ ക്രിയേറ്റ് ചെയ്‌തെടുത്ത പേഴ്‌സണാലിറ്റിയാണത്. അത് ഒത്തിരി എനിക്ക് ഹെല്‍പ് ചെയ്തിട്ടുണ്ട്.
ഞാന്‍ കരയുന്നത് എന്തിനെന്ന് ചോദിച്ചാല്‍ എനിക്ക് ഇതെവിടെ എങ്കിലും പറയണം. സംസാരിച്ച് തുടങ്ങുമ്പോഴേക്കും ഞാന്‍ കരയും. ഒരുപാട് കോളുകളും വിവാദമെന്ന രീതിയലും നടക്കുന്നുണ്ട്. അതുകൊണ്ട് മറുപടി പറഞ്ഞേ പറ്റുള്ളൂ.
പണ്ടും കാരവാനില്ലാതെ ഉര്‍വശി, ശോഭന ചേച്ചി തുടങ്ങിയവരൊക്കെ സെറ്റില്‍ നിന്നും ബഡ്ഷിറ്റൊക്കെ വിരിച്ച് വസ്ത്രം മാറിയിട്ടുണ്ട് എന്നൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ ഏതെങ്കിലും സെറ്റില്‍ ഇന്ന് ഞാന്‍ അങ്ങനെ ചെയ്ത് കഴിഞ്ഞാല്‍, അടുത്ത സെറ്റില്‍ പറയും അത് ബെഡ്ഷീറ്റിന്റെ ഇടയില്‍ നിന്ന് പോലും ഡ്രസ് മാറും റൂമൊന്നും കൊടുക്കേണ്ടെന്ന്്. അതുകൊണ്ടാണ് ചെറിയ കാര്യങ്ങള്‍ വരെ നമ്മള്‍ ചോദിച്ച് വാങ്ങിച്ചെടുക്കുന്നത്്. ഇതാണ് ഞാന്‍ അഭിമുഖത്തില്‍ പറയാന്‍ വന്നത്. പക്ഷേ അത് നടന്നില്ല. കമല്‍ സാറിന്റെ അ
ട്ട് വര്‍ഷമായി സിനിമയില്‍. തോല്‍ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ ലൈഫ് മുന്നോട്ട് കൊണ്ട് പോകണം. എന്നെ ആശ്രയിച്ച് കഴിയുന്ന കുറച്ച് പേര്‍ വീട്ടിലുണ്ട്. വിഡിയോ കാണുമ്പോള്‍ ഞാന്‍ ഇത്ര മോശം അവസ്ഥയിലൂടെയാണ് പോകുന്നത് എന്ന് അവര്‍ക്ക് മനസിലാകുമായിരിക്കും. എന്റെ അപ്പന്‍ മരിച്ചപ്പോള്‍ പോലും ഞാന്‍ കരഞ്ഞിട്ടില്ല. ഇങ്ങനെ എന്നെ കാണുമ്പോള്‍ അവര്‍ക്ക് മനസിലാകും. സിനിമ ബാക്ക്ഗ്രൗണ്ട് ഇല്ലാതെ അതിനോടുള്ള പാഷന്‍ കൊണ്ട് മാത്രം ഇവിടെ നില്‍ക്കുന്നവര്‍ കടുന്നുപോവേണ്ട അവസ്ഥയാണ് ഇത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates