

മാരി സെൽവരാജ് സംവിധാനം ചെയ്ത് തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രമാണ് ബൈസൺ കാലമാടൻ. ഇപ്പോഴിതാ ചിത്രത്തിന്റെ തിയറ്റർ വിസിറ്റ് നടത്തുന്നതിനിടെ ഡാൻസ് കളിച്ചവരോട് ക്ഷുഭിതനായി സംവിധായകൻ മാരി സെൽവരാജ്. സംസാരിക്കുന്നതിനിടെ പ്രേക്ഷകരിൽ കുറച്ച് പേർ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാരി പറഞ്ഞു.
ബഹളം ഉണ്ടാക്കാൻ ചാരായമല്ല ഞാൻ നിങ്ങൾക്ക് തന്നതെന്നും തന്റെ സിനിമ നിങ്ങൾക്ക് പുസ്തകം പോലെയാകണം എന്നാണ് ആഗ്രഹമെന്നും മാരി പറഞ്ഞു. 'ഇങ്ങനെ ബഹളം ഉണ്ടാക്കാൻ ചാരായമല്ല ഞാൻ നിങ്ങൾക്ക് തന്നത്. എന്റെ സിനിമ നിങ്ങൾക്ക് പുസ്തകം പോലെയാകണം എന്ന് ആഗ്രഹിക്കുന്നു.
നിങ്ങൾ അത് പഠിക്കണം, മദ്യം നൽകി നിങ്ങളെ ഡാൻസ് കളിപ്പിക്കാനല്ല ഞാൻ വന്നത്, ദയവ് ചെയ്ത് മദ്യം കുടിച്ചതു പോലെ കാണിക്കരുത്…', മാരി സെൽവരാജ് പറഞ്ഞു. ദീപാവലി റിലീസ് ആയി തിയറ്ററുകളിൽ എത്തിയ ബൈസൺ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.
ധ്രുവ് വിക്രമിന്റെ ഗംഭീര പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് കമന്റുകൾ. സിനിമയുടെ കഥയ്ക്കും പശുപതിയുടെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. സ്ഥിരം മാരി സെൽവരാജ് രീതികൾ സിനിമ പിന്തുടരുന്നുണ്ടെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാകുന്നു. ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരശൻ, രജിഷ വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates