

ദിയ കൃഷ്ണയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ടും വീഡിയോയും വൈറല്‍. ബ്ലാക്ക് ആന്റ് വൈറ്റില്‍ ചിത്രീകരിച്ച ചിത്രങ്ങളും റീലുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പിന്നാലെ ഫോട്ടോഷൂട്ടിന്റെ വ്‌ളോഗും ദിയ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഫോട്ടോ ഷൂട്ടിന്റെ കമന്റ് ബോക്‌സില്‍ ദിയയ്ക്കും അശ്വിനും ആശംസകള്‍ നേരുകയാണ് ആരാധകര്‍.
അതേസമയം അശ്വിനും ദിയയ്ക്കും പിറക്കാന്‍ പോകുന്നത് ആണ്‍ കുഞ്ഞായിരിക്കുമെന്നാണ് ചിലര്‍ പറയുന്നത്. പിന്നാലെ അല്ല പെണ്‍കുഞ്ഞാകുമെന്ന് പറഞ്ഞ് മറ്റ് ചിലരുമെത്തി. ചിലരൊക്കെ ബെറ്റും വച്ച് തുടങ്ങിയിട്ടുണ്ട്. ദിയ പങ്കുവച്ച റീല്‍ ഇതിനോടകം തന്നെ കണ്ടത് 5.3 മില്യണ്‍ ആളുകളാണ്.
രണ്ട് സെലിബ്രിറ്റികളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടില്‍ നിന്നും റഫറന്‍സ് എടുത്താണ് താന്‍ ഷൂട്ട് പ്ലാന്‍ ചെയ്തതെന്നാണ് ദിയ പറയുന്നത്. ചിത്രങ്ങള്‍ കണ്ട ആരാധകര്‍ ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഫോട്ടോഷൂട്ട് ഓര്‍മ്മ വരുന്നുണ്ടെന്ന് പറയുകയും ചെയ്യുന്നുണ്ട്. അതേസമയം വീഡിയോയില്‍ ദിയ സ്വയം ട്രോളുന്നതും കാണാം. 'അവരൊക്കെ ഫോട്ടോസില്‍ നല്ല ചരക്ക് ലുക്കിലായിരുന്നു. എന്നെ കാണുമ്പോള്‍ ചക്കപ്പഴത്തില്‍ ഈച്ച ഇരിക്കുന്നത് പോലെയുണ്ടാകും' എന്നാണ് ദിയ പറയുന്നത്.
വീഡിയോയില്‍ ദിയയുടെ നടു തിരുമ്മിക്കൊടുക്കുന്ന അശ്വിനേയും കാണാം. അടുത്ത ആഴ്ച മുതല്‍ താനൊരു പയ്യനല്ല, അച്ഛനാണെന്നും അതിന് തയ്യാറായോ എന്ന് ദിയ അശ്വിനോട് ചോദിക്കുന്നുണ്ട്. എല്ലാം അടിപൊളിയായിട്ട് നടക്കട്ടെ എന്നായിരുന്നു അശ്വിന്റെ മറുപടി. ഫോട്ടോഷൂട്ടിന് ശേഷം അശ്വിനും ദിയയും ദിയയുടെ വീട്ടിലേക്കാണ് പോകുന്നത്.
അച്ഛന്‍ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയും സഹോദരിമാരും ദിയയെ പരിപാലിക്കുന്നതും വീഡിയോയില്‍ കാണാം. അച്ഛന്‍ മകളുടെ കാല് തിരുമി കൊടുക്കുമ്പോള്‍ അമ്മ നെയില്‍ പോളിഷ് ഇട്ട് കൊടുക്കുന്നുണ്ട്. ഇതിനിടെ സഹോദരി ഇഷാനി ദിയയ്ക്കായി കുക്കര്‍ കേക്ക് ഉണ്ടാക്കി കൊടുക്കുന്നുമുണ്ട്. അടുത്ത ആഴ്ചയായിരിക്കും പ്രസവം എന്നും ദിയ വീഡിയോയില്‍ പറയുന്നുണ്ട്.
maternity photoshoot of Diya Krishna goes viral. fans believe its going to be a boy.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates