സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിച്ച് മാത്യു; ഞെട്ടിച്ച് 'കാന്താര', രസകരമായ വിഡിയോയുമായി താരം

നേരത്തെ, ഒക്ടോബർ 10ന് ആണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.
Mathew Thomas
Mathew Thomasവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മാത്യു തോമസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്. കാന്താര ചാപ്റ്റർ 1 തിയറ്ററുകളിൽ ഹിറ്റായി ഓടുന്ന പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവച്ചു. ഒക്ടോബർ 24ന് ആണ് ചിത്രം റിലീസ് ചെയ്യുക. നേരത്തെ, ഒക്ടോബർ 10ന് ആണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.

റിലീസ് തീയതി മാറ്റിയ വിവരം അറിയിക്കാൻ അണിയറക്കാർ പുറത്തുവിട്ട രസകരമായ വിഡിയേയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്. രാത്രിയിൽ ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്ന മാത്യു തോമസിനെ വിഡിയോയിൽ കാണാം. മാത്യുവിനൊപ്പം ശരത് സഭയും മീനാക്ഷി ഉണ്ണികൃഷ്ണനുമുണ്ട്.

ഒക്ടോബർ 10ന് റിലീസ് എന്ന പോസ്റ്റർ ഒട്ടിക്കുമ്പോൾ കാന്താരയിലെ തെയ്യത്തിന്റെ അലർച്ച കേൾക്കുന്നതും തുടർന്ന് മാത്യു പേടിക്കുന്നതും വിഡിയോയിൽ കാണാം. പിന്നീട് ഒക്ടോബർ 24ന് റിലീസ് എന്ന് പോസ്റ്റർ ഒട്ടിക്കുന്നതുമാണ് വിഡിയോയിൽ. രസകരമായ രീതിയിൽ ഒരുക്കിയിരിക്കുന്ന വിഡിയോയിൽ ‘ലോക’ റഫറൻസുമുണ്ട്.

കാന്താര ടീമിനും വിഡിയോയിൽ അഭിനന്ദനം അറിയിക്കുന്നുണ്ട്. ‘ലെജന്റിന് മുന്നിൽ ശിരസ്സു നമിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് മാത്യു തോമസും അണിയറ പ്രവർത്തകരും വിഡിയോ പങ്കുവച്ചത്. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

Mathew Thomas
ധനുഷിനെ അനുകരിക്കാന്‍ ശ്രമിക്കുകയാണോ? പ്രദീപ് രംഗനാഥന്റെ മറുപടി വൈറല്‍

വിമല്‍ ടി.കെ, കപില്‍ ജാവേരി, ഗുര്‍മീത് സിങ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ബിജേഷ് താമി, ഛായാഗ്രഹണം- അഭിലാഷ് ശങ്കര്‍, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, മ്യൂസിക്- യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍. സംഘട്ടനം- കലൈ കിങ്സ്റ്റന്‍, സൗണ്ട് ഡിസൈന്‍- വിക്കി,

Mathew Thomas
കളിയാക്കിയവരൊക്കെ അങ്ങ് മാറി നിന്നോ! പിഷാരടിയുടെ പിറന്നാൾ കളറാക്കി മമ്മൂക്ക; 'ഇതിലും വലിയ സമ്മാനം വേറെയുണ്ടോ'യെന്ന് ആരാധകർ

ഫൈനല്‍ മിക്‌സ്- എം.ആര്‍. രാജാകൃഷ്ണന്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, വിഎഫ്എക്‌സ്- പിക്‌റ്റോറിയല്‍ എഫ്എക്‌സ്, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്റ്റര്‍- നവാബ് അബ്ദുള്ള, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഫിലിപ്പ് ഫ്രാന്‍സിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍ സി ജെ.

Summary

Cinema News: Mathew Thomas starrer Nellikkampoyil Night Riders release postponed due to Kantara success.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com